Quantcast

ഗുസ്തി താരങ്ങൾക്കെതിരെ കലാപശ്രമം അടക്കമുള്ള കുറ്റങ്ങൾ ചുമത്തി; സമരം തുടരുമെന്ന് താരങ്ങൾ

രാജ്യം ഇനി കാണാൻ പോകുന്നത് ഏകാധിപത്യമല്ല മറിച്ച് വനിതാ ഗുസ്തി താരങ്ങളുടെ സത്യഗ്രഹമാണെന്ന് സാക്ഷി മാലിക്ക്

MediaOne Logo

Web Desk

  • Updated:

    2023-05-29 03:46:20.0

Published:

29 May 2023 12:52 AM GMT

protest will continue says wrestlers
X

ന്യൂഡൽഹി: ജന്തർ മന്തറിൽ വീണ്ടും സമരം ആരംഭിക്കുമെന്ന് ഗുസ്തി താരങ്ങൾ. രാജ്യം ഇനി കാണാൻ പോകുന്നത് ഏകാധിപത്യം അല്ല മറിച്ച് വനിതാ ഗുസ്തി താരങ്ങളുടെ സത്യഗ്രഹമാണെന്ന് സാക്ഷി മാലിക്ക് വ്യക്തമാക്കിയിരുന്നു. ഇന്നലെ നടന്ന സംഘർഷങ്ങൾക്ക് പിന്നാലെ സമരവേദി ഡൽഹി പൊലീസ് പൊളിച്ചുമാറ്റിയിരുന്നു. സമരത്തിന് പൊലീസ് അനുമതി നൽകിയേക്കില്ലെന്നാണ് സൂചന.

ഇന്നലെയുണ്ടായ സംഘർഷത്തിൽ ഗുസ്തി താരങ്ങൾക്കെതിരെ പൊലീസ് കേസെടുത്തിട്ടുണ്ട്. കലാപ ശ്രമം, ഔദ്യോഗിക കൃത്യനിർവഹണം തടസ്സപ്പെടുത്തൽ തുടങ്ങിയ കുറ്റങ്ങൾ ചുമത്തിയാണ് കേസെടുത്തത്. കസ്റ്റഡിയിലെടുത്ത താരങ്ങളെ പൊലീസ് പിന്നീട് വിട്ടയച്ചു. ഒളിമ്പിക്‌സ് മെഡൽ ജേതാക്കൾ അടക്കമുള്ള ഗുസ്തി താരങ്ങളെ റോഡിലൂടെ വലിച്ചിഴച്ചാണ് പൊലീസ് കൊണ്ടുപോയത്.

ഗുസ്തി താരങ്ങൾക്കെതിരായ പൊലീസ് അതിക്രമത്തിനെതിരെ പ്രതിപക്ഷ നേതാക്കൾ രംഗത്തെത്തി. താരങ്ങൾക്ക് ഐക്യദാർഢ്യം പ്രഖ്യാപിച്ചെത്തിയ സി.പി.എം നേതാവ് സുഭാഷിണി അലി, ആനി രാജ തുടങ്ങിയവരെയും പൊലീസ് കസ്റ്റഡിയിലെടുത്തിരുന്നു.

താരങ്ങളുടെ ശബ്ദം ബൂട്ടുകൾ കൊണ്ട് ചവിട്ടിമെതിക്കുകയാണെന്ന് പ്രിയങ്ക ഗാന്ധി പറഞ്ഞു. എല്ലാം ജനങ്ങൾ കാണുന്നുണ്ട്. താരങ്ങളോട് സർക്കാർ ചെയ്യുന്നത് അനീതിയാണെന്നും പ്രിയങ്ക പറഞ്ഞു.

TAGS :

Next Story