Quantcast

ഇന്ത്യ-യുഎസ് വ്യാപാര കരാർ; എഐ ഉച്ചകോടിയിൽ പ്രധാനമന്ത്രിക്കെതിരെ വസ്ത്രമൂരി പ്രതിഷേധം

പ്രതിഷേധിച്ചവരെ പൊലീസ് കസ്റ്റഡിയിൽ എടുത്തു

MediaOne Logo

ലാൽകുമാർ

  • Updated:

    2026-02-20 07:28:50.0

Published:

20 Feb 2026 12:51 PM IST

ഇന്ത്യ-യുഎസ് വ്യാപാര കരാർ; എഐ ഉച്ചകോടിയിൽ പ്രധാനമന്ത്രിക്കെതിരെ വസ്ത്രമൂരി പ്രതിഷേധം
X

ന്യൂഡൽഹി: ഇന്ത്യ-യുഎസ് വ്യാപാര കരാറിനെതിരെ എഐ ഉച്ചകോടിയിൽ പ്രതിഷേധം. പ്രധാനമന്ത്രിക്കെതിരെ വസ്ത്രമൂരിയാണ് പ്രതിഷേധം.

പ്രധാന വേദിക്ക് അകത്തേക്ക് കയറിയ ഇവരെ പൊലീസ് കസ്റ്റഡിയിൽ എടുത്തു നീക്കി. കരാറിനുള്ള ഡീലിനായി പ്രധാനമന്ത്രി വിട്ടുവീഴ്ച ചെയ്തുവെന്നാണ് ആരോപണം. ആഗോള ഉച്ചകോടിയുടെ പ്രധാന വേദിയിൽ തന്നെയുണ്ടായ സുരക്ഷാ വീഴ്ചയിൽ വലിയ വിമർശനമാണ് ഉയരുന്നത്.

പ്രധാനമന്ത്രി നരേന്ദ്രമോദി ഇന്നലെയാണ് എഐ സമ്മിറ്റ് ഉദ്ഘാടനം ചെയ്തത്. ഉച്ചകോടിയിൽ ചൈനീസ് നിർമിത റോബോട്ടിക് നായയെ ഇന്ത്യന്‍ നിര്‍മിതമെന്ന് അവകാശപ്പെട്ട് പ്രദർശിപ്പിച്ചത് ഇതിനോടകം തന്നെ ആ​ഗോളതലത്തിൽ വലിയ നാണക്കേടിന് കാരണമായിരുന്നു. അതിന് പിന്നാലെയാണിത്. പ്രതിഷേധത്തിന് നേതൃത്വം കൊടുത്ത്ത് ആരാണെന്നതിൽ വ്യക്തത വന്നിട്ടില്ല. ഇവരെ പൊലീസും കൂടി നിന്നവരും ചേർന്ന് മർദിച്ചു.

TAGS :

Next Story