ഐഎസ്ആഒയുടെ പിഎസ്എല്‍വി-സി 62 ദൗത്യം പരാജയം;പിഴവ് മൂന്നാം ഘട്ടത്തിൽ
സാങ്കേതിക പിഴവാണെന്ന് സംഭവിച്ചതെന്ന് ഐഎസ്ആർഒ

ശ്രീഹരിക്കോട്ട: പുതുവര്‍ഷത്തിലെ ഐഎസ്ആര്‍ഒയുടെ ആദ്യ ബഹിരാകാശ ദൗത്യമായ പിഎസ്എല്‍വി-സി 62 മൂന്നാം ഘട്ടം പരാജയം. രാവിലെ 10. 17ന് ശ്രീഹരിക്കോട്ടയിലെ സതീഷ് ധവാന്‍ സ്പേസ് സെന്ററിലെ ഒന്നാം വിക്ഷേപണത്തറയില്‍ നിന്ന് ഉപഗ്രഹങ്ങളുമായി പിഎസ്എല്‍വി കുതിച്ചുയര്‍ന്നത്.
ആദ്യ രണ്ട് ഘട്ടങ്ങളും വിജയമായിരുന്നെങ്കിലും മൂന്നാം ഘട്ടത്തിൽ അനിശ്ചിത്വം നേരിടുകയായിരുന്നു.പിഎസ്എൽവി-സി62 അവസാനഘട്ടത്തിൽ പരാജയപ്പെട്ടുവെന്ന് ഐഎസ്ആർഒ എക്‌സിലൂടെ അറിയിച്ചു. ഭൗമനിരീക്ഷണത്തിനായുള്ള അന്വേഷ ഉൾപ്പെടെ 16 ഉപഗ്രങ്ങളാണ് ദൗത്യത്തിലുണ്ടായിരുന്നത്. ഇന്ത്യയിൽ നിന്നും വിദേശ രാജ്യങ്ങളിൽ നിന്നുള്ളതാണ് മറ്റുള്ള ഉപഗ്രഹങ്ങൾ.
Next Story
Adjust Story Font
16

