Quantcast

1.5 കോടിയുടെ ലോട്ടറി അടിച്ചതിന് പിന്നാലെ ദമ്പതികളെ കാണാനില്ല; സംഭവിച്ചത് ഇതാണ്!

ഫരീദ്കോട്ട് ജില്ലയിലെ നസീബ് കൗറിനാണ് 200 രൂപയുടെ ലോട്ടറിക്ക് ഒന്നാം സമ്മാനമായ ഒന്നരക്കോടി ലഭിച്ചത്

MediaOne Logo

Web Desk

  • Published:

    10 Dec 2025 1:20 PM IST

1.5 കോടിയുടെ ലോട്ടറി അടിച്ചതിന് പിന്നാലെ ദമ്പതികളെ കാണാനില്ല; സംഭവിച്ചത് ഇതാണ്!
X

ഫരീദ്കോട്ട്: ലോട്ടറി അടിച്ചെന്ന് കേട്ടാൽ കിലുക്കം സിനിമയിലെ കിട്ടുണ്ണിയെപ്പോലെ ബോധം കെട്ടു വീഴുന്നവരും സന്തോഷം കൊണ്ട് തുള്ളിച്ചാടുന്നവരും പൊട്ടിക്കരയുന്നവരുമുണ്ട്. എന്നാൽ പഞ്ചാബിലെ ദമ്പതികൾ ലോട്ടറി അടിച്ചതിന് പിന്നാലെ ഗ്രാമത്തിൽ നിന്നും അപ്രത്യക്ഷരാവുകയായിരുന്നു.

ഫരീദ്കോട്ട് ജില്ലയിലെ നസീബ് കൗറിനാണ് 200 രൂപയുടെ ലോട്ടറിക്ക് ഒന്നാം സമ്മാനമായ ഒന്നരക്കോടി ലഭിച്ചത്. സൈദേക്കെ ഗ്രാമത്തിൽ നിന്നുള്ള ദിവസ വേതനക്കാരായ കർഷകത്തൊഴിലാളികളാണ് നസീബും ഭര്‍ത്താവ് രാം സിങ്ങും.നസീബിന് ലോട്ടറി അടിച്ച വിവരം ഗ്രാമത്തിൽ അതിവേഗം പരന്നിരുന്നു. എന്നാൽ ലോട്ടറി അടിച്ച സന്തോഷം ആഘോഷിക്കുന്നതിന് പകരം ആരെങ്കിലും തങ്ങളെ കൊള്ളയടിക്കുമെന്ന് ഭയന്ന് ഇരുവരും നാടുവിടുകയായിരുന്നു.

കൊള്ളക്കാരോ മോചനദ്രവ്യം തേടി തട്ടിക്കൊണ്ടുപോകുന്നവരോ തങ്ങളെ ലക്ഷ്യം വച്ചേക്കുമെന്നായിരുന്നു ദമ്പതികളുടെ ബയം. പെട്ടെന്ന് തങ്ങൾ എല്ലാവരുടെയും ശ്രദ്ധാകേന്ദ്രമാകുന്നതും പ്രദേശത്തെ തിക്കും തിരക്കുമെല്ലാം ദമ്പതികളുടെ ഭയം വര്‍ധിപ്പിച്ചു. ഒടുവിൽ വീട് പൂട്ടി കോടിപതികൾ സ്ഥലം വിടുകയായിരുന്നു. ഫോണുകളും സ്വിച്ച് ഓഫ് ചെയ്തു. ഇവരുടെ തിരോധാനം താമസിയാതെ അധികാരികളുടെ ശ്രദ്ധയിൽപ്പെട്ടു.ഒടുവിൽ ഫരീദ്കോട്ട് പോലീസ് സ്ഥിതിഗതികൾ നിരീക്ഷിച്ച് ഭയപ്പെടേണ്ടതില്ലെന്ന് ദമ്പതികൾക്ക് ഉറപ്പ് നൽകുകയായിരുന്നു.

പൊലീസ് നേരിട്ട് എത്തി പൂർണ സുരക്ഷ ഉറപ്പുനൽകിയിട്ടുണ്ടെന്ന് ഡെപ്യൂട്ടി പൊലീസ് സൂപ്രണ്ട് (ഡിഎസ്പി) തർലോചൻ സിംഗ് പറഞ്ഞു. 15-20 ദിവസങ്ങൾക്ക് മുൻപാണ് നസീബ് ലോട്ടറി എടുക്കുന്നത്. കഴിഞ്ഞ രണ്ട് വര്‍ഷമായി 50 രൂപയുടെ ടിക്കറ്റുകളാണ് എടുക്കാറുണ്ടായിരുന്നത്. എന്നാൽ ഒരിക്കൽ പോലും ഭാഗ്യം ഇവരെ തേടി വന്നിട്ടില്ല. ആദ്യമായിട്ടാണ് ലോട്ടറിക്ക് സമ്മാനം ലഭിക്കുന്നത്.

TAGS :

Next Story