Quantcast

പെട്രോളിന് 96.16 രൂപ, ഡീസലിന് 84.80; പഞ്ചാബും ഇന്ധന വില കുറച്ചു

പെട്രോൾ ലിറ്ററിന് പത്തും ഡീസലിന് അഞ്ചും രൂപയാണ് കുറച്ചത്

MediaOne Logo

Web Desk

  • Updated:

    2021-11-07 10:36:38.0

Published:

7 Nov 2021 10:33 AM GMT

പെട്രോളിന് 96.16 രൂപ, ഡീസലിന് 84.80; പഞ്ചാബും ഇന്ധന വില കുറച്ചു
X

ഇന്ധനവില കുറച്ച് പഞ്ചാബും. പെട്രോൾ ലിറ്ററിന് പത്തും ഡീസലിന് അഞ്ചും രൂപ കുറയ്ക്കാൻ പഞ്ചാബിലെ കോൺഗ്രസ് സർക്കാർ തീരുമാനിച്ചു. പുതുക്കിയ നിരക്ക് ഇന്ന് അർധരാത്രി മുതൽ പ്രാബല്യത്തിൽ വരുമെന്ന് പഞ്ചാബ് മുഖ്യമന്ത്രി ചരൺജീത്ത് സിങ് ചന്നി അറിയിച്ചു.

ഇന്ധനങ്ങളുടെ എക്‌സൈസ് നികുതി കേന്ദ്രം കുറച്ചതിനു പിറകെയാണ് പഞ്ചാബ് സർക്കാർ തീരുമാനം. മൂല്യവർധിത നികുതി(വാറ്റ്) നിരക്ക് കുറച്ചായിരിക്കും പഞ്ചാബ് പെട്രോൾ, ഡീസൽ വില കുറക്കുക. പെട്രോൾ ലിറ്ററിന് 96.16 രൂപയും ഡീസലിന് 84.80 രൂപയുമായിരിക്കും പുതുക്കിയ നിരക്ക്.

ജനങ്ങൾക്ക് കൂടുതൽ ആശ്വാസം നൽകുക എന്ന ലക്ഷ്യത്തോടെയാണ് ഇന്ധനവില കുറക്കാൻ തീരുമാനിച്ചതെന്ന് വാർത്താസമ്മേളനത്തിൽ ചന്നി പറഞ്ഞു. ബിജെപി ഭരിക്കുന്ന സംസ്ഥാനങ്ങളായ ഉത്തർപ്രദേശ്, അസം, ത്രിപുര, മണിപ്പൂർ, കർണാടക, ഗോവ, ഗുജറാത്ത്, ഹരിയാന, ഹിമാചൽപ്രദേശ്, ഉത്തരാഖണ്ഡ് എന്നിവിടങ്ങളിലെ സർക്കാരുകളും ഇന്ധനവില കുറച്ചിരുന്നു.

TAGS :

Next Story