പാകിസ്താന് വേണ്ടി ചാരവൃത്തി നടത്തിയ രണ്ട് പേർ പഞ്ചാബിൽ അറസ്റ്റിൽ
പാലക് ഷേർ മാസിഹ്, സൂരജ് മാസിഹ് എന്നിവരെയാണ് അമൃത്സർ റൂറൽ പൊലീസ് ശനിയാഴ്ച അറസ്റ്റ് ചെയ്തത്.

ന്യൂഡല്‍ഹി: പാകിസ്താന് വേണ്ടി ചാരവൃത്തി നടത്തിയ രണ്ട് പേർ പഞ്ചാബിൽ അറസ്റ്റിൽ.തന്ത്രപ്രധാനമായ സൈനിക വിവരങ്ങളാണ് പാകിസ്താൻ രഹസ്യാന്വേഷണ ഏജൻസിയായ ഐഎസ്ഐക്ക് ഇവർ ചോർത്തി നൽകിയതെന്നാണ് വിവരം. പാലക് ഷേർ മാസിഹ്, സൂരജ് മാസിഹ് എന്നിവരെയാണ് അമൃത്സർ റൂറൽ പൊലീസ് ശനിയാഴ്ച അറസ്റ്റ് ചെയ്തത്.
അമൃത്സറിലെ സൈനിക കന്റോൺമെന്റ് പ്രദേശങ്ങളുടെയും വ്യോമതാവളങ്ങളുടെയും തന്ത്രപ്രധാനമായ വിവരങ്ങളും ഫോട്ടോകളും ചോർത്തിയതിൽ പങ്കുണ്ടെന്ന് ഡിജിപി ഗൗരവ് യാദവ് പറഞ്ഞു.
അതിനിടെ,നിയന്ത്രണരേഖയിൽ പാക് പ്രകോപനം തുടരുകയാണ്. ഇന്ത്യ ശക്തമായി തിരിച്ചടിച്ചു.പാകിസ്താനിലേക്കുള്ള ജലത്തിന്റെ ഒഴുക്ക് കുറയ്ക്കുന്നതിനായി ചെനാബ് നദിയിലെ ബഗ്ലിഹാർ ഡാമിൻ്റെ ഷട്ടർ താഴ്ത്തി.പാകിസ്താന്‍ കപ്പലുകൾ ഇന്ത്യൻ തുറമുഖങ്ങളിൽ പോകരുതെന്നും നിർദേശം നല്‍കിയിട്ടുണ്ട്.
Next Story
Adjust Story Font
16