Quantcast

ഖത്തറിൽ തടവിലായ എട്ട് മുൻ ഇന്ത്യൻ നാവികർക്ക് മോചനം; വധശിക്ഷയിൽ ഇളവ് നൽകി മോചിപ്പിച്ചത് മലയാളിയടക്കം ഏട്ട് പേരെ

ഖത്തറിന്റെ നടപടിയിൽ ഇന്ത്യൻ വിദേശകാര്യ മന്ത്രാലയം നന്ദി അറിയിച്ചു.

MediaOne Logo

Web Desk

  • Updated:

    2024-02-12 03:19:40.0

Published:

12 Feb 2024 1:52 AM GMT

Qatar
X

ദോഹ: ഖത്തറിൽ തടവിലായ മുൻ ഇന്ത്യൻ നാവികർക്ക് മോചനം. ചാരവൃത്തി കേസിൽ വധശിക്ഷയ്ക്ക് വിധിക്കപ്പെട്ട മലയാളിയുൾപ്പെടെ എട്ട് പേരെയാണ് ഖത്തർ മോചിപ്പിച്ചത്. ഇവർക്ക് നേരത്തെ ശിക്ഷയിൽ ഇളവ് നൽകിയിരുന്നു. ഖത്തറിന്റെ നടപടിയിൽ ഇന്ത്യൻ വിദേശകാര്യ മന്ത്രാലയം നന്ദി അറിയിച്ചു.

ക്യാപ്റ്റൻ നവ്തേജ് സിങ് ഗിൽ, ക്യാപ്റ്റൻ ബിരേന്ദ്ര കുമാർ വർമ, ക്യാപ്റ്റൻ സൗരഭ് വസിഷ്ഠ്, കമാൻഡർ അമിത് നാഗ്പാൽ, കമാൻഡർ സുഗുണാകർ പകാല, കമാൻഡർ സഞ്ജീവ് ഗുപ്ത, തിരുവനന്തപുരം സ്വദേശിയെന്നുകരുതുന്ന നാവികൻ രാഗേഷ് ഗോപകുമാർ എന്നിവരായിരുന്നു ശിക്ഷ നേരിട്ടത്. ഇന്ത്യൻ നാവികസേനയിൽനിന്ന് വിരമിച്ചശേഷം ഖത്തറിലെ സ്വകാര്യകമ്പനിയായ അൽ ദഹ്റയിൽ ജോലിചെയ്യവേ 2022 ഓഗസ്റ്റിലാണ് ഇവർ അറസ്റ്റിലായത്.

2023 മാർച്ചിൽ നടന്ന വിചാരണയ്ക്കുശേഷം ഒക്ടോബർ 26-നായിരുന്നു ഇവർക്ക് വധശിക്ഷ വിധിച്ചത്. അതേസമയം, രഹസ്യസ്വഭാവമുള്ള നടപടിക്രമങ്ങളായതിനാൽ വിഷയത്തിൽ കൂടുതൽ കാര്യങ്ങൾ വിദേശകാര്യമന്ത്രാലയം വ്യക്തമാക്കിയിരുന്നില്ല.

Watch Video Report

TAGS :

Next Story