Quantcast

'രജനിയും കമലും പോലെ രാഹുലും ഗൗരവ് ഗൊഗോയിയും'; വൈറലായി അസം കോൺഗ്രസിന്റെ എഐ വിഡിയോ

അസം കോൺഗ്രസിന്റെ ഔദ്യോഗിക എക്‌സ് ഹാൻഡിൽ വഴി 'ഞങ്ങൾ വരുന്നു' എന്ന അടിക്കുറിപ്പോടെ പങ്കുവെച്ച വീഡിയോ ഇതിനോടകം ലക്ഷ കണക്കിന് ആളുകളാണ് കണ്ടത്

MediaOne Logo

ശരത് ഓങ്ങല്ലൂർ

  • Updated:

    2026-03-07 12:37:21.0

Published:

7 March 2026 5:59 PM IST

രജനിയും കമലും പോലെ രാഹുലും ഗൗരവ് ഗൊഗോയിയും; വൈറലായി അസം കോൺഗ്രസിന്റെ എഐ വിഡിയോ
X

ദിസ്പൂർ: അസം നിയമസഭാ തെരഞ്ഞെടുപ്പിന് മുന്നോടിയായി വേറിട്ട പ്രചാരണവുമായി കോൺഗ്രസ്. തമിഴ് സൂപ്പർതാരങ്ങളായ രജനീകാന്തും കമൽഹാസനും ഒന്നിക്കുന്ന പുതിയ ചിത്രത്തിന്റെ പ്രൊമോ വീഡിയോയെ ആസ്പദമാക്കിയുള്ള എഐ വിഡിയോ ആണ് അസം കോൺഗ്രസ് തയ്യാറാക്കിയിരിക്കുന്നത്. വിഡിയോയിൽ രജനികാന്തിനും കമലഹാസനും പകരം രാഹുൽ ഗാന്ധിയും ഗൗരവ് ഗൊഗോയിയുമാണ് ഉള്ളത്.

അസം കോൺഗ്രസിന്റെ ഔദ്യോഗിക എക്‌സ് ഹാൻഡിൽ വഴി 'ഞങ്ങൾ വരുന്നു' എന്ന അടിക്കുറിപ്പോടെ പങ്കുവെച്ച വീഡിയോ ഇതിനോടകം ഒരു ലക്ഷ കണക്കിന് ആളുകളാണ് കണ്ടത്. അനിരുദ്ധ് ഒരുക്കിയ 'ആജാ രാജ' എന്ന ഗാനത്തിന്റെ പശ്ചാത്തലത്തല സംഗീതം ഉപയോഗിച്ചാണ് വിഡിയോ തയ്യാറാക്കിയിരിക്കുന്നത്. യുവാക്കളെ ആകർഷിക്കാനുള്ള പുതിയ പ്രചാരണത്തിന്റെ ഭാഗമായാണ് ഇത്തരത്തിലുള്ള വിഡിയോകൾ നിർമ്മിച്ചിരിക്കുന്നത്. അസമിൽ ശക്തമായ തിരിച്ചുവരവിനാണ് കോൺഗ്രസ് ശ്രമിക്കുന്നത്. മുൻ സംസ്ഥാന പ്രസിഡന്റ് ഭൂപൻ ബോറ ഉൾപ്പടെയുള്ളവർ പാർട്ടിവിട്ട് ബിജെപിയിൽ ചേർന്നത് വലിയ പ്രതിസന്ധിയാണെങ്കിലും തിരിച്ചുവരാൻ സാധിക്കുമെന്ന് തന്നെയാണ് നേതൃത്വം കരുതുന്നത്.

തെരഞ്ഞെടുപ്പിനുള്ള കോൺഗ്രസിന്റെ ആദ്യ ഘട്ട സ്ഥാനാർഥി പട്ടിക തയ്യാറായിട്ടുണ്ട്. 45 സീറ്റുകളിലേക്കുള്ള സ്ഥാനാർഥികളെയാണ് ആദ്യ ഘട്ടത്തിൽ പ്രഖ്യാപിക്കുക. സിറ്റിംഗ് എംഎൽഎമാർ ഭൂരിഭാഗവും പട്ടികയിൽ ഇടം പിടിച്ചിട്ടുണ്ടെന്നാണ് സൂചന. ബിജെപി സ്ഥാനാർത്ഥികളെ പ്രഖ്യാപിച്ചതിന് ശേഷം മാത്രമേ കോൺഗ്രസ് ഔദ്യോഗിക പട്ടിക പുറത്തുവിടാൻ സാധ്യതയുള്ളൂ.

TAGS :

Next Story