Quantcast

എഎപിയുടെ അഴിമതിക്കാരുടെ ലിസ്റ്റിൽ രാഹുൽ ഗാന്ധിയും

കോൺഗ്രസ്സും എഎപിയും ദേശീയ തലത്തിൽ ഇൻഡ്യാ മുന്നണിയുടെ ഭാഗമാണെങ്കിലും ഡൽഹി ഇരുവരും നേരിട്ട് ഏറ്റുമുട്ടുകയാണ്.

MediaOne Logo

Web Desk

  • Published:

    25 Jan 2025 3:09 PM IST

എഎപിയുടെ അഴിമതിക്കാരുടെ ലിസ്റ്റിൽ രാഹുൽ ഗാന്ധിയും
X

ന്യൂഡൽഹി: അഴിമതിക്കാരെ പരിചയപ്പെടുത്തി ആം ആദ്മി പാർട്ടി പുറത്തിറക്കിയ പോസ്റ്ററിൽ കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധിയുടെ ഫോട്ടോയും. ഡൽഹി നിയമസഭ തെരഞ്ഞെടുപ്പ് പ്രചാരണ ഭാഗമായിട്ടാണ് പോസ്റ്റർ പുറത്തിറക്കിയത്.

അരവിന്ദ് കെജ്‌രിവാളിന്റെ സത്യസന്ധത അഴിമതിക്കാരെ തൂക്കുമെന്ന് പറയുന്ന പോസ്റ്ററിൽ രാഹുൽ ഗാന്ധിയെ കൂടാതെ പ്രധാനമന്ത്രി നരേന്ദ്ര മോദി, ആഭ്യന്തര മന്ത്രി അമിത് ഷാ, യുപി മുഖ്യമന്ത്രി യോഗി ആദിത്യനാഥ്, ബിജെപി നേതാക്കളായ രമേഷ് ബിധുരി, ഡൽഹി യൂണിറ്റ് മേധാവി വീരേന്ദ്ര സച്ദേവ തുടങ്ങിയവരുമുണ്ട്.

ദേശീയതലത്തിൽ കോൺഗ്രസും എഎപിയും ഇൻഡ്യാ മുന്നണിയുടെ ഭാഗമാണെങ്കിലും ഡൽഹി നിയമസഭാ തിരഞ്ഞെടുപ്പിൽ ഇരുവരും നേരിട്ട് ഏറ്റുമുട്ടുകയാണ്. ഇൻഡ്യാ മുന്നണിയിലെ ശിവസേന (യുബിടി), സമാജ്‌വാദി പാർട്ടി, തൃണമൂൽ കോൺഗ്രസ് എന്നിവർ ഡൽഹി തെരഞ്ഞെടുപ്പിൽ എഎപിയെയാണ് പിന്തുണക്കുന്നത്.

100 സീറ്റുകളിൽ കോൺഗ്രസ് വിജയിച്ചപ്പോൾ ഏഴ് സീറ്റുകൾ ബിജെപിക്ക് നൽകിയത് കെജ്‌രിവാളാണെന്നും ഡൽഹിയിലെ സഖ്യം കോൺഗ്രസിന് പറ്റിയ ഏറ്റവും വലിയ തെറ്റാണെന്നും കൽക്കാജി മണ്ഡലത്തിലെ കോൺഗ്രസ് സ്ഥാനാർത്ഥി അൽക്ക ലാംബ ആരോപിച്ചിരുന്നു. ഇതിനെ തുടർന്ന് കെജ്‌രിവാളിനോട് ഇൻഡ്യാ മുന്നണി വിടാനും അൽക്ക വെല്ലുവിളിക്കുകയുണ്ടായി.

ഡൽഹിയിലെ വികസനമില്ലായ്മയും ഡൽഹി കൺട്രോളർ ആൻഡ് ഓഡിറ്റർ ജനറലിന്റെ (സിഎജി) റിപ്പോർട്ടുകൾ അവതരിപ്പിക്കുന്നതിലെ കാലതാമസവും ഡൽഹി എക്സൈസ് നയവുമായി ബന്ധപ്പെട്ട അഴിമതിയുമാണ് എഎപിക്ക് നേരെ കോൺഗ്രസ് ആയുധമാക്കുന്നത്. എന്നാൽ, ഡൽഹിയിൽ കോൺഗ്രസ് ബിജെപിയുമായി രഹസ്യ സഖ്യത്തിലാണെന്ന് എഎപി ആരോപിച്ചിരുന്നു. തെരഞ്ഞെടുപ്പിൽ മത്സരിക്കാൻ ബിജെപിയിൽ നിന്ന് കോൺഗ്രസ് പണം വാങ്ങിയെന്ന് എഎപി വക്താവ് പ്രിയങ്ക കക്കർ ആരോപിക്കുകയുണ്ടായി.

TAGS :

Next Story