Quantcast

'വോട്ട് ചോരി' മാര്‍ച്ചിനിടെ മഹുവ മൊയ്ത്ര കുഴഞ്ഞു വീണു,വെള്ളം കൊടുത്ത് രാഹുൽ ഗാന്ധി

മാര്‍ച്ചിനിടെ തൃണമൂൽ കോൺഗ്രസ് എംപിമാരായ മഹുവ മൊയ്ത്ര, മിതാലി ബഗ് എന്നിവര്‍ കുഴഞ്ഞുവീണു

MediaOne Logo

Web Desk

  • Published:

    11 Aug 2025 4:50 PM IST

വോട്ട് ചോരി മാര്‍ച്ചിനിടെ മഹുവ മൊയ്ത്ര കുഴഞ്ഞു വീണു,വെള്ളം കൊടുത്ത് രാഹുൽ ഗാന്ധി
X

ഡൽഹി: ഇൻഡ്യാ മുന്നണിയുടെ നേതൃത്വത്തിൽ കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷൻ ആസ്ഥാനത്തേക്ക് നടത്തിയ വോട്ട് ചോരി മാര്‍ച്ചിനിടെ എംപിമാര്‍ക്ക് ദേഹാസ്വാസ്ഥ്യം. മാര്‍ച്ചിനിടെ തൃണമൂൽ കോൺഗ്രസ് എംപിമാരായ മഹുവ മൊയ്ത്ര, മിതാലി ബഗ് എന്നിവര്‍ കുഴഞ്ഞുവീണു.

കുഴഞ്ഞു വീണ മഹുവയെ ശിവസേന എംപി സഞ്ജയ് റാവത്ത് താങ്ങിയെടുക്കുന്നതും രാഹുൽ ഗാന്ധി വെള്ളം കൊടുക്കുന്നതും വീഡിയോയിൽ കാണാം. രാഹുലിന്‍റെ നേതൃത്വത്തിൽ നടന്ന മാർച്ച് പാതിവഴിയിൽ പൊലീസ് തടയുകയായിരുന്നു. തുടർന്ന് എസ്പി മേധാവി അഖിലേഷ് യാദവ് ഉൾപ്പെടെ നിരവധി എംപിമാർ ബാരിക്കേഡുകൾ ചാടിക്കടന്നു.തുടര്‍ന്ന് നേതാക്കളെ പൊലീസ് കസ്റ്റഡിയിലെടുക്കുകയും ചെയ്തു. കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖാർഗെ, പാർട്ടി സഹപ്രവർത്തകൻ ജയ്റാം രമേശ് എന്നിവരും കസ്റ്റഡിയിലെടുത്തവരിൽ ഉൾപ്പെടുന്നു."ഈ പോരാട്ടം രാഷ്ട്രീയമല്ല, ഭരണഘടനയെ രക്ഷിക്കാനുള്ളതാണ്. സത്യം മുഴുവൻ രാജ്യത്തിന്‍റെ മുന്നിലുണ്ട്'' രാഹുൽ ഗാന്ധി മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞു. ജനങ്ങളുടെ വോട്ടവകാശം സംരക്ഷിക്കുന്നതിനാണ് എസ്‌ഐആറിനെതിരെയുള്ള പോരാട്ടമെന്ന് കോൺഗ്രസ് നേതാവ് മല്ലികാർജുൻ ഖാർഗെ വ്യക്തമാക്കി. "ബിജെപിയുടെ ഭീരുത്വം നിറഞ്ഞ സ്വേച്ഛാധിപത്യം നടക്കില്ല!" എന്ന് അദ്ദേഹം ഉറപ്പിച്ചു പറഞ്ഞു.

ബിഹാറിലെ വോട്ടർ പട്ടിക പരിഷ്കരണത്തിനെതിരെയും 2024 ലെ ലോക്‌സഭാ തെരഞ്ഞെടുപ്പിൽ വോട്ടർ പട്ടികയിൽ കൃത്രിമം നടന്നിട്ടുണ്ടെന്ന വെളിപ്പെടുത്തലിലും പ്രതിഷേധിച്ചാണ് മാര്‍ച്ച് സംഘടിപ്പിച്ചത്. മുന്നൂറിലേറെ എംപിമാരും പ്രതിപക്ഷ പാർട്ടി നേതാക്കളും മാര്‍ച്ചിൽ പങ്കെടുത്തു.

TAGS :

Next Story