Quantcast

രാഹുൽ ഗാന്ധി ട്വിറ്ററിലും നമ്പർ വൺ; ഇന്നത്തെ ട്രെൻഡിംഗുകൾ...

സുപ്രിംകോടതി, സത്യമേ വ ജയതേ, മോഡി സർനെയിം കേസ്, ദി എസ് സി, ഡിഫമേഷൻ കേസ്, രാഗാ, വയനാട്, രാഗാ ഈസ് ബാക്ക്, എഐസിസി തുടങ്ങിയ ഹാഷ്ടാഗുകളും വൈറലാണ്

MediaOne Logo

Web Desk

  • Published:

    4 Aug 2023 1:40 PM GMT

Rahul Gandhi is also number one on Twitter trends
X

കഴിഞ്ഞ മണിക്കൂറികളിലെല്ലാം മൈക്രോബ്ലോംഗിഗ് മാധ്യമമായ ട്വിറ്ററിൽ രാഹുൽ ഗാന്ധിയാണ് ട്രെൻഡിംഗിൽ ഒന്നാമത്. രാഹുലിന്റെ അയോഗ്യതക്കിടയാക്കിയ കേസിൽ സുപ്രധാന വിധി പുറപ്പെടുവിച്ച സുപ്രിംകോടതി, സത്യമേ വ ജയതേ, മോഡി സർനെയിം കേസ്, ദി എസ് സി, ഡിഫമേഷൻ കേസ്, രാഗാ, വയനാട്, രാഗാ ഈസ് ബാക്ക്, എഐസിസി തുടങ്ങിയ ഹാഷ്ടാഗുകളും വൈറലാണ്.

അപകീർത്തിക്കേസിൽ രണ്ട് വർഷം ശിക്ഷക്കപ്പെട്ടതോടെ രാഹുലിന് നഷ്ടപ്പെട്ട എംപി സ്ഥാനം സുപ്രിംകോടതിയുടെ പുതിയ വിധിയോടെ തിരിച്ചുകിട്ടിയിരിക്കുകയാണ്. ഇന്ന് ഉച്ചയോടെയാണ് രാഹുൽ ഗാന്ധിക്കെതിരായ അപകീർത്തിക്കേസിൽ പരമാവധി ശിക്ഷ സുപ്രിംകോടതി സ്റ്റേ ചെയ്തത്. ഇതോടെ രാഹുൽ ഗാന്ധിക്ക് എം.പിയായി തുടരാം. പരമാവധി ശിക്ഷ വിചാരണ കോടതി എന്തിന് നൽകിയെന്ന് വിധിയിൽ പറയുന്നില്ലെന്ന് കോടതി നിരീക്ഷിച്ചു. മണ്ഡലത്തിലെ ജനങ്ങളുടെ അവകാശം കൂടി കണക്കിലെടുക്കുന്നുവെന്നും കോടതി വ്യക്തമാക്കി. ജസ്റ്റിസുമാരായ ബി.ആർ ഗവായ്, പി.എസ് നരസിംഹ, സഞ്ജയ് കുമാർ എന്നിവരങ്ങിയ ബെഞ്ചാണ് വിധി പറഞ്ഞത്.

ഇരു ഭാഗത്തിന്റെയും വാദം കേട്ട ശേഷമാണ് കോടതി വിധി പറഞ്ഞത്. പരാതിക്കാരൻ പൂർണേഷ് മോദിയുടെ ആദ്യ പേരിൽ മോദി എന്നില്ലായിരുന്നുവെന്ന് രാഹുലിന്റെ അഭിഭാഷകൻ മനു അഭിഷേക് സിങ്വി വാദിച്ചു. ബോധപൂർവമായി മോദി സമുദായത്തെ ആക്ഷേപിക്കാൻ രാഹുൽ ഉദ്ദേശിച്ചിരുന്നില്ലെന്ന് സാക്ഷികൾ തന്നെ വ്യക്തമാക്കിയിട്ടുണ്ടെന്നും സിങ്വി കോടതിയിൽ പറഞ്ഞു. സ്റ്റേ നൽകണമെങ്കിൽ അസാധാരണ സാഹചര്യം വേണമെന്ന് കോടതി വ്യക്തമാക്കി.

അതേസമയം, രാഹുലിന്റെ പരാമർശം ബോധപൂർവമെന്ന് പരാതിക്കാരൻ പൂർണേഷ് മോദിയുടെ അഭിഭാഷകൻ മഹേഷ് ജഠ്മലാനി വാദിച്ചു. ഒരു സമുദായത്തെ മുഴുവൻ അധിക്ഷേപിച്ചു. അധിക്ഷേപത്തിന് കാരണം പ്രധാനമന്ത്രിയോടുള്ള വിരോധമാണെന്നും പരാതിക്കാരന്റെ അഭിഭാഷകൻ പറഞ്ഞു. എന്നാൽ പരാമർശത്തിലൂടെ അപകീർത്തി ഉണ്ടായെന്നു പറയുന്നവർ എല്ലാവരും ബി.ജെ.പിക്കാരാണെന്ന് മനു അഭിഷേക് സിങ്വി മറുപടി നൽകി. വാദം രാഷ്ട്രീയമാക്കരുതെന്ന് പറഞ്ഞ് കോടതി ഇടപെട്ടു.

മണ്ഡലത്തിൽ എം.പി ഇല്ലാതിരിക്കുന്നത് പ്രസക്തമായ കാര്യമാണെന്നും മണ്ഡലത്തിലെ വോട്ടർമാരുടെ അവകാശത്തെ ബാധിച്ചിരിക്കുന്നുവെന്നും കോടതി നിരീക്ഷിച്ചു. രാഷ്ട്രീയക്കാർ മുമ്പ് സംസാരിച്ചത് എല്ലാം ഓർക്കാൻ കഴിയുന്നുണ്ടോയെന്നും പരാതിക്കാരനോട് കോടതി ആരാഞ്ഞു. എന്നാൽ പൊതുപ്രവർത്തകർ ഇത്തരം പരാമർശം നടത്തുമ്പോൾ കൂടുതൽ ശ്രദ്ധ പുലർത്തണമെന്നും ആത്മസംയമനം പാലിക്കണമെന്നും രാഹുലിനോട് കോടതി നിർദേശിച്ചു.

മനീഷ് സിസോദിയയ്ക്ക് അടിയന്തര ജാമ്യം ഇല്ല

ഡൽഹി മുൻ ഉപമുഖ്യമന്ത്രി മനീഷ് സിസോദിയക്ക് സുപ്രിംകോടതി അടിയന്തര ജാമ്യം അനുവദിച്ചില്ല. ജാമ്യാപേക്ഷ സെപ്തംബർ നാലിന് പരിഗണിക്കാൻ മാറ്റി. മദ്യനയ അഴിമതി കേസിലാണ് കോടതിയുടെ നടപടി. കേസിൽ ഫെബ്രുവരി മുതൽ ജയിലിൽ കഴിയുകയാണ് സിസോദിയ.

'ഇൻഡ്യ' പ്രതിപക്ഷ സഖ്യത്തിനെതിരെ ഡൽഹി ഹൈക്കോടതിയിൽ ഹരജി

ഇൻഡ്യ എന്ന പേര് പ്രതിപക്ഷം ഉപയോഗിക്കുന്നതിനെതിരെ ഡൽഹി ഹൈക്കോടതിയിൽ ഹരജി. പ്രതിപക്ഷ കൂട്ടായ്മയ്ക്ക് ഇൻഡ്യ എന്ന പേര് ഉപയോഗിക്കാനാവില്ലെന്നാണ് ഹരജിക്കാരുടെ വാദം. അഡ്വ. വൈഭവ് സിങ്ങാണ് ഹൈക്കോടതിയിൽ ആവശ്യം ഉന്നയിച്ചത്.

ഇൻഡ്യ എന്ന പേര് പ്രതിപക്ഷ കൂട്ടായ്മ ഉപയോഗിക്കുന്നത് രാജ്യത്തിന്റെ സൽപേരിന് എതിരാണെന്നാണ് ഹരജിക്കാരൻറെ വാദം. ഈ പൊതുതാത്പര്യ ഹരജി പരിഗണിച്ച് കേന്ദ്ര സർക്കാരിനും തെരഞ്ഞെടുപ്പ് കമ്മീഷനും കോടതി നോട്ടീസ് അയച്ചു. മറുപടി ലഭിച്ച ശേഷമായിരിക്കും തുടർനടപടി.

പ്രതിപക്ഷ പാർട്ടികളുടെ ബംഗളൂരുവിൽ നടന്ന യോഗത്തിലാണ് ഇൻഡ്യ (ഇന്ത്യൻ നാഷണൽ ഡവലപ്‌മെൻറൽ ഇൻക്ലൂസീവ് അലയൻസ്) എന്ന പേര് സഖ്യത്തിന് നൽകിയത്. 2024ലെ ലോക്‌സഭാ തെരഞ്ഞെടുപ്പിൽ ബി.ജെ.പിയെ ഒരുമിച്ച് നേരിടാനാണ് തീരുമാനം. സഖ്യത്തിൻറെ ആദ്യ യോഗം പറ്റ്‌നയിലും രണ്ടാമത്തെ യോഗം ബംഗളൂരുവിലുമാണ് നടന്നത്. പട്നയിൽ 15 പാർട്ടികളാണ് പങ്കെടുത്തതെങ്കിൽ ബെംഗളൂരുവിൽ പാർട്ടികളുടെ എണ്ണം 26 ആയി ഉയർന്നു.

മൂന്നാമത്തെ യോഗം മുംബൈയിലാണ് നടക്കുക. പാർലമെൻറിൻറെ വർഷകാല സമ്മേളനത്തിന് ശേഷമാണ് യോഗം നടക്കുക. ശിവസേനയുടെ ഉദ്ധവ് താക്കറെ വിഭാഗവും എൻ.സി.പിയുടെ ശരദ് പവാർ വിഭാഗവും ആതിഥേയത്വം വഹിക്കും. മുംബൈയിൽ സംയുക്ത റാലി നടത്താൻ പദ്ധതിയുണ്ടെങ്കിലും യോഗം ചേരുന്ന സമയത്തെ സംസ്ഥാനത്തെ കാലാവസ്ഥ പരിഗണിച്ച് അന്തിമ തീരുമാനം കൈക്കൊള്ളും.

കോഡിനേഷൻ കമ്മിറ്റിയെ തീരുമാനിക്കാനുള്ള ചർച്ചകൾ പുരോഗമിക്കുകയാണ്. കോൺഗ്രസ്, തൃണമൂൽ കോൺഗ്രസ്, ഡി.എം.കെ, എ.എ.പി, ജെഡി(യു), ആർ.ജെ.ഡി, ശിവസേന (ഉദ്ധവ് പക്ഷം), എൻ.സി.പി, ജെ.എം.എം, സമാജ്വാദി പാർട്ടി, സി.പി.എം എന്നിങ്ങനെ 11 പാർട്ടികളുടെ പ്രതിനിധികൾ ഉണ്ടാകും.

റെഡ്മി 12 5ജി ആമസോണിൽ

ഇന്ത്യയിലെ ആദ്യ സ്‌നാപ്ഡ്രാഗൺ 4 ജി 2 മൊബൈലായ റെഡ്മി 12 5ജി ആമസോണിൽ വിൽപ്പനയ്ക്ക്. 10,999 രൂപയ്ക്കാണ് ഫോൺ ലഭിക്കുക. 6.79 ഫുൾ എച്ച്ഡി ഡിസ്‌പ്ലേയുള്ള മോഡൽ ഗ്രെയ്റ്റ് ഫ്രീഡം ഫെസ്റ്റിവലിന്റെ ഭാഗമായാണ് വിപണിയിലെത്തുന്നത്.

അകെല്ലി ട്രെയ്‌ലർ പുറത്ത്

നുസ്‌റത്ത് ബറൂച്ച നായക വേഷത്തിലെത്തുന്ന സർവൈവൽ ത്രില്ലർ സിനിമ അകെല്ലി ട്രെയ്‌ലർ പുറത്തുവന്നു. 2014ൽ സിറിയയിൽ നിന്ന് ഇറാഖിലേക്ക് ഇസ്‌ലാമിക് സ്‌റ്റേറ്റ് അധിനിവേശം നടത്തുകയും അൻബർ പ്രവിശ്യയുടെ ചില ഭാഗങ്ങളും മൊസ്യൂളും പിടിച്ചടക്കുകയും ചെയ്തതിനെ കുറിച്ചാണ് സിനിമ. പ്രണയ് മിശ്രമാണ് സംവിധാനം. ആഗസ്ത് 18നാണ് റിലീസ്.

ടാറ്റാ മോട്ടോഴ്‌സിന്റെ സിഎൻജി വാഹനങ്ങൾ...

ടാറ്റാ മോട്ടോഴ്‌സ് ടിയാഗോ, പഞ്ച്, ടൈഗർ എന്നീ സിഎൻജി വാഹനങ്ങൾ ഇന്ന് ഇന്ത്യയിൽ പുറത്തിറക്കി. ടിയാഗോ ഐസിഎൻജി, ടൈഗർ ഐസിഎൻജി, പഞ്ച് ഐസിഎൻജി എന്നീ മോഡലുകൾ പുതിയ ട്വിൻ സിലിണ്ടർ സിഎൻജി സാങ്കേതിക വിദ്യയോടെയാണ് വിപണിയിലെത്തിയത്.

Rahul Gandhi is also number one on Twitter trends

TAGS :

Next Story