രാഹുൽഗാന്ധിയുടെ ചോദ്യംചെയ്യൽ പൂർത്തിയായി: കസ്റ്റഡിയിലെടുത്ത എം.പിമാരെ വിട്ടയച്ചത് അർധരാത്രി കഴിഞ്ഞ്
സോണിയ ഗാന്ധി നാളെ ഹാജരാകണമെന്നാണ് എൻഫോഴ്സ്മെന്റ് നോട്ടീസ്

ന്യൂഡല്‍ഹി: നാഷണല്‍ ഹെറാൾഡ് കേസിൽ രാഹുൽ ഗാന്ധിയുടെ ചോദ്യം ചെയ്യൽ പൂർത്തിയായി. ഇന്നലെയും 10 മണിക്കൂറിൽ അധികമാണ് രാഹുലിനെ ചോദ്യം ചെയ്തത്. സോണിയ ഗാന്ധി നാളെ ഹാജരാകണമെന്നാണ് എൻഫോഴ്സ്മെന്റ് നോട്ടീസ്.
കേരളത്തിൽ നിന്നുള്ള എം.എൽ.എമാരടക്കം ഡൽഹിയിൽ എത്തിച്ചു രണ്ടാം ഘട്ട സമരം ആരംഭിക്കാൻ കോൺഗ്രസ് തയാറെടുക്കുമ്പോഴാണ് രാഹുൽ ഗാന്ധിയുടെ മൊഴിയെടുപ്പ് പൂർത്തിയാക്കിയത്. ഇ.ഡി മൊഴിയെടുപ്പ് ആറാം ദിവസത്തിലേക്ക് നീങ്ങുമെന്ന ആശങ്കയിലാണ് കടുത്ത സമരങ്ങൾ കോൺഗ്രസ് ആസൂത്രണം ചെയ്‌തത്. തെരുവിൽ സമരം നിരോധിച്ചാൽ എംപിമാരുടെ വസതികൾ കേന്ദ്രീകരിച്ചു സമരം ചെയ്യാനായിരുന്നു നീക്കം.
ഡീൻ കുര്യാക്കോസ് എം.പി ഉൾപ്പെടെയുള്ളവരെ രാത്രി 12 മണി വരെ ഡൽഹി പോലീസ് കസ്റ്റഡിയിലാക്കിയിരുന്നു. ഇ.ഡി ഓഫീസ് മാർച്ചിനിടയിൽ കസ്റ്റഡിയിലായ എംപിയേയും തമിഴ്നാട്,ആന്ധ്ര എൻ.എസ്. യു അധ്യക്ഷന്മാരെയും തടഞ്ഞു വയ്ക്കുന്നതിനെതിരെ എ.ഐ.സി.സി പ്രതിഷേധിച്ചു. ഇ.ഡിക്ക് മുന്നിൽ ഹാജരാകാൻ തയാറാണെന്നു സോണിയ ഗാന്ധി അറിയിച്ചിട്ടുണ്ടെങ്കിലും വിശ്രമം ആവശ്യമെന്നാണ് ഡോക്ടർമാരുടെ നിലപാട്.
Summary-Rahul Gandhi Leaves Probe Agency Office After 12-Hour Questioning on Day 5
Adjust Story Font
16

