ബിജെപി നേതാക്കൾക്ക് ഡൽഹിയിലും പിന്നാലെ ബിഹാറിലും വോട്ട് ; വിവാദമാക്കി പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി
രാജ്യത്തെ എല്ലാ സംസ്ഥാനങ്ങളിലും വോട്ട് കൊള്ളക്കെതിരെ കോൺഗ്രസ് ഫ്ലാഗ് ഓഫ് ചടങ്ങ് സംഘടിപ്പിക്കും

ന്യൂഡൽഹി: ബിജെപി നേതാക്കൾ ഡൽഹിയിലും പിന്നാലെ ബിഹാറിലും വോട്ട് ചെയ്തത് വിവാദമാക്കി പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി. ബി ജെ പി വോട്ട് തട്ടിപ്പ് നടത്തുന്നതിന്റെ ഒടുവിലത്തെ ഉദാഹരണമാണ് ഈ സംഭവം.
ഒന്നാംഘട്ട വോട്ടെടുപ്പ് സമാധാനപൂർണമായിട്ടാണ് പൂർത്തിയാക്കായതെന്ന് കേന്ദ്രതെരഞ്ഞെടുപ്പ് കമ്മീഷൻ വ്യക്തമാക്കി.ഒരുബൂത്തിൽ പോലും റീ പോളിംഗ് നടത്തേണ്ടി വന്നില്ല. അവസാനഘട്ടവോട്ടെടുപ്പിലെ കൊട്ടിക്കലാശത്തിനായി തയാറെടുക്കുകയാണ് പാർട്ടികൾ.ഇൻഡ്യാസഖ്യത്തിന് വേണ്ടി പ്രിയങ്കാ ഗാന്ധിയും എൻഡിഎയ്ക്ക് വേണ്ടി യുപി മുഖ്യമന്ത്രി യോഗി ആദിത്യനാഥും ഇന്ന് പ്രചരണത്തിനിറങ്ങും.
അതേസമയം, രാജ്യത്തെ എല്ലാ സംസ്ഥാനങ്ങളിലും വോട്ട് കൊള്ളക്കെതിരെ കോൺഗ്രസ് ഫ്ലാഗ് ഓഫ് ചടങ്ങ് സംഘടിപ്പിക്കും. വോട്ട് കൊള്ളക്കെതിരെ ശേഖരിച്ച അഞ്ചു കോടിയാളുകളുടെ ഒപ്പടങ്ങിയ നിവേദനം രാഷ്ട്രപതിക്ക് ഉടൻ സമർപ്പിക്കും.
Next Story
Adjust Story Font
16

