രാഷ്ട്രീയക്കാരിലെ നമ്പര്‍ വണ്‍ കുക്ക് ആര്? രാഹുല്‍ ഗാന്ധിയുടെ മറുപടി
'എന്റെ അനിയത്തിക്ക് ചിലപ്പോ ഇഷ്ടപ്പെട്ടേക്കില്ല'...

Rahul Gandhi
ഡല്‍ഹി: രാഷ്ട്രീയ നേതാക്കളില്‍ ഏറ്റവും മികച്ച പാചകക്കാരന്‍ ആരെന്ന വെളിപ്പെടുത്തലുമായി കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി. ബിഹാര്‍ മുന്‍ മുഖ്യമന്ത്രി ലാലു പ്രസാദ് യാദവാണ് ഏറ്റവും മികച്ച ഭക്ഷണമുണ്ടാക്കുന്ന രാഷ്ട്രീയ നേതാവെന്ന് രാഹുല്‍ പറഞ്ഞു. ഒരു യുട്യൂബ് ചാനലിന് നല്‍കിയ അഭിമുഖത്തിലാണ് രാഹുല്‍ ഗാന്ധിയുടെ പ്രതികരണം.
"ഞങ്ങൾക്കിടയിൽ ഏറ്റവും മികച്ച ഭക്ഷണമുണ്ടാക്കുന്നത് എന്‍റെ അമ്മയാണ്. എന്റെ അനിയത്തിക്ക് ഇത് ഇഷ്ടപ്പെടില്ല. രണ്ടാം സ്ഥാനത്ത് അവളാണ്. ഞാന്‍ മൂന്നാമത്"- രാഹുല്‍ ഗാന്ധി പറഞ്ഞു.
ഭക്ഷണത്തിലെ തന്‍റെ താത്പര്യങ്ങളെ കുറിച്ചും രാഹുല്‍ മനസ്സുതുറന്നു. താൻ രാവിലെ കാപ്പിയും വൈകുന്നേരം ചായയുമാണ് കുടിക്കാനിഷ്ടപ്പെടുന്നത്. ഫ്രഞ്ച് ഭക്ഷണത്തേക്കാള്‍ ഇഷ്ടം ഇന്ത്യന്‍ ഭക്ഷണമാണ്. മസാല നിറഞ്ഞ ഭക്ഷണത്തേക്കാള്‍ താത്പര്യം മധുരത്തോടാണെന്നും രാഹുല്‍ പറഞ്ഞു.
Summary- Former Congress chief Rahul Gandhi, in a recent video interview, revealed his passion for food and also revealed his favourite cook among politicians.
Adjust Story Font
16

