Quantcast

'മോഷണം ഇനി വേണ്ട, ജനം ഉണര്‍ന്നു'; വോട്ട് കൊള്ള' തുറന്നുകാണിക്കുന്ന പുതിയ വിഡിയോ പങ്കുവെച്ച് രാഹുല്‍ ഗാന്ധി

'ലാപതാ വോട്ട്' എന്ന പേരില്‍ പുതിയ വിഡിയോയാണ് രാഹുല്‍ പങ്കുവെച്ചത്

MediaOne Logo

Web Desk

  • Published:

    16 Aug 2025 3:05 PM IST

മോഷണം ഇനി വേണ്ട, ജനം ഉണര്‍ന്നു; വോട്ട് കൊള്ള തുറന്നുകാണിക്കുന്ന പുതിയ വിഡിയോ പങ്കുവെച്ച് രാഹുല്‍ ഗാന്ധി
X

ന്യൂഡല്‍ഹി: വോട്ടര്‍പട്ടിക ക്രമക്കേടുമായി ബന്ധപ്പെട്ട രാഹുല്‍ ഗാന്ധിയുടെ വെളിപ്പെടുത്തലിന് പിന്നാലെ ബിജെപി 'വോട്ട് കൊള്ള'യ്‌ക്കെതിരായ പ്രചാരണം തുടര്‍ന്ന് രാഹുല്‍ ഗാന്ധി. ബോളിവുഡ് സിനിമകളെ പരാമര്‍ശിച്ചുകൊണ്ട് 'ലാപതാ വോട്ട്' എന്ന പേരില്‍ പുതിയ വിഡിയോ സോഷ്യല്‍ മീഡിയയില്‍ രാഹുല്‍ പങ്കുവെച്ചു.

'മോഷണം ഇനി വേണ്ട, ജനം ഉണര്‍ന്നു' എന്ന അടിക്കുറിപ്പോടെയാണ് വിഡിയോ പങ്കുവെച്ചത്. 'വോട്ട് മോഷണമെന്നത് നിങ്ങളുടെ അവകാശങ്ങളുടെ മോഷമാണ്'. വോട്ട് കൊള്ളക്കെതിരെ നമ്മുടെ ശബ്ദം ഉയര്‍ത്തുക. ഒരുമിച്ച് അവകാശങ്ങളെ സംരക്ഷിക്കാം' എന്ന അടിക്കുറിപ്പോ

ടെയാണ് കോണ്‍ഗ്രസ് വിഡിയോ സോഷ്യല്‍ മീഡിയയില്‍ പോസ്റ്റ് ചെയ്തത്.

തന്റെ വോട്ട് മോഷണം പോയി എന്ന പരാതിയുമായി ഒരാള്‍ പൊലീസ് സ്റ്റേഷനില്‍ എത്തുന്നതോടെയാണ് വിഡിയോ ആരംഭിക്കുന്നത്. ലക്ഷകണക്കിന് വോട്ടുകള്‍ ചോര്‍ന്നിട്ടുണ്ടെന്നും പരാതിക്കാരന്‍ പൊലീസില്‍ അറിയിക്കും. ഞെട്ടലോടെ തങ്ങളുടെ വോട്ടും ചോര്‍ന്നു കാണുമോയെന്ന് പൊലീസുകാര്‍ പരസ്പരം നോക്കുന്നതോടെയാണ് വിഡിയോ അവസാനിക്കുന്നത്.

ഒരു മിനിറ്റ് വിഡിയോക്ക് 'ലാപതാ വോട്ട്' എന്നാണ് തലക്കെട്ട് നല്‍കിയിരിക്കുന്നത്. കിരണ്‍ റാവുവിന്റെ മികച്ച പ്രതികരണം നേടിയ ലാപതാ ലേഡിസ് എന്ന സിനിമയില്‍ നിന്ന് റെഫറന്‍സ് എടുത്താണ് വിഡിയോ ചെയ്തിരിക്കുന്നത്. ലാപതാ ലേഡിസിലെ ലേഡീസ് എന്നത് വെട്ടിമാറ്റി വോട്ട് എന്നാണ് വിഡിയോയില്‍ ചേര്‍ത്തിരിക്കുന്നത്.

കഴിഞ്ഞ ദിവസവും വോട്ട് കൊള്ളയുമായി ബന്ധപ്പെട്ട വിഡിയോ കോണ്‍ഗ്രസ് പങ്കുവെച്ചിരുന്നു. ഒരു കുടുംബം പോളിംഗ് ബൂത്തില്‍ പ്രവേശിക്കുന്നതും അവരുടെ വോട്ടുകള്‍ ഇതിനകം രേഖപ്പെടുത്തിയിട്ടുണ്ടെന്ന് രണ്ട് പേര്‍ പറയുന്നതും ആ വീഡിയോയില്‍ ചിത്രീകരിച്ചിരിക്കുന്നു. മേശപ്പുറത്ത് ഇരിക്കുന്ന ഒരു ഉദ്യോഗസ്ഥന് 'തെരഞ്ഞെടുപ്പ് മോഷണ കമ്മീഷന്‍' എന്ന മുദ്രാവാക്യവുമായി തള്ളവിരല്‍ ഉയര്‍ത്തി കാണിക്കുന്ന രണ്ട് വ്യക്തികളാണ് വ്യാജ വോട്ടുകള്‍ രേഖപ്പെടുത്തുന്നത് എന്ന് വിഡിയോയില്‍ കാണാം.

TAGS :

Next Story