Quantcast

ലഖിംപൂരിലേക്ക് രാഹുൽഗാന്ധിയും

സ്ഥലം സന്ദര്‍ശിക്കാനെത്തിയ പ്രിയങ്കാ ഗാന്ധിയെ യു.പി പൊലീസ് പുലര്‍ച്ചെ ഹര്‍ഗണില്‍ വെച്ച് അറസ്റ്റ് ചെയ്തിരുന്നു

MediaOne Logo

Web Desk

  • Updated:

    2021-10-04 08:18:12.0

Published:

4 Oct 2021 8:16 AM GMT

ലഖിംപൂരിലേക്ക് രാഹുൽഗാന്ധിയും
X

വിവാദ കാര്‍ഷിക നിയമങ്ങള്‍ക്കെതിരായ പ്രതിഷേധത്തിനിടെ, കേന്ദ്രമന്ത്രിയുടെ മകന്‍ വാഹനം ഇടിച്ചുകയറ്റി കര്‍ഷകരെ കൊലപ്പെടുത്തിയ ലഖിംപൂര്‍ സന്ദര്‍ശിക്കാന്‍ കോൺഗ്രസ് നേതാവ് രാഹുൽഗാന്ധിയും എത്തുന്നു. സമയം അറിയിച്ചിട്ടില്ല. സ്ഥലം സന്ദര്‍ശിക്കാനെത്തിയ പ്രിയങ്കാ ഗാന്ധിയെ യു.പി പൊലീസ് പുലര്‍ച്ചെ ഹര്‍ഗണില്‍ വെച്ച് അറസ്റ്റ് ചെയ്തിരുന്നു.

ലഖിംപൂർ ഖേരിയിൽ കർഷകർ പ്രതിഷേധം തുടരുകയാണ്. മരിച്ചവരുടെ എണ്ണം ഒന്‍പതായി. ഇന്നലെ മരിച്ച കർഷകരുടെ മൃതദേഹവുമായാണ് കർഷകരുടെ പ്രതിഷേധം.

ഭീം ആര്‍മി നേതാവ് ചന്ദ്രശേഖര്‍ ആസാദ്, എസ്.പി നേതാവ് അഖിലേഷ് യാദവ് ഉള്‍പ്പെടെ പ്രദേശത്തേക്ക് തിരിച്ച നേതാക്കളെയെല്ലാം പൊലീസ് കസ്റ്റഡിയിലെടുത്തിരിക്കുകയാണ്. കോണ്‍ഗ്രസ് ദേശീയ വ്യാപകമായി പ്രതിഷേധം സംഘടിപ്പിക്കുമെന്ന് എ ഐ സി സി ജനറല്‍ സെക്രട്ടറി കെ സി വേണുഗോപാല്‍ പറഞ്ഞു.


TAGS :

Next Story