Quantcast

'മോദി മോദി, ജയ് ശ്രീറാം' മുദ്രാവാക്യം മുഴക്കി ബിജെപിക്കാർ; ഫ്ലൈയിങ് കിസ് കൊണ്ട് മറുപടി നൽകി രാഹുൽ ​ഗാന്ധി

പ്രധാനമന്ത്രിയെയോ അസം മുഖ്യമന്ത്രിയേയോ ഞങ്ങൾ ഭയക്കുന്നില്ല- രാഹുൽ പറഞ്ഞു.

MediaOne Logo

Web Desk

  • Updated:

    2024-01-21 15:45:01.0

Published:

21 Jan 2024 3:41 PM GMT

Rahul Gandhis Flying Kisses For Assam Bjp Workers Shouting Modi
X

ഗുവാഹതി: ഭാരത് ജോഡോ ന്യായ് യാത്രയ്ക്കിടെ അസമിൽ സഞ്ചരിക്കുന്നതിനിടെ 'മോദി മോദി, ജയ് ശ്രീറാം' മുദ്രാവാക്യങ്ങൾ മുഴക്കി ബസ് തടയാൻ ശ്രമിച്ച ബിജെപിക്കാർക്ക് ഫ്ലൈയിങ് കിസ് കൊണ്ട് മറുപടി നൽകി കോൺ​ഗ്രസ് നേതാവ് രാഹുൽ ​ഗാന്ധി. പ്രകോപനപരമായ മുദ്രാവാക്യങ്ങളുമായി ബസ് വളഞ്ഞ ബിജെപി- സംഘ്പരിവാർ പ്രവർത്തകർക്കിടയിലേക്ക് ഇറങ്ങിച്ചെന്ന് രാഹുൽ നേരിട്ട് സംസാരിക്കുകയും ചെയ്തു. ‌

അസമിലെ സോണിത്പൂരിലാണ് സംഭവം. യാത്രയെ അനുഗമിച്ചെത്തിയ കോൺ​ഗ്രസ് പ്രവർത്തകരുടെ ഇടയിലേക്ക് 'ജയ് ശ്രീറാം, ജയ് മോദി' തുടങ്ങിയ മുദ്രാവാക്യങ്ങളുയർത്തിയാണ് ബിജെപി- സംഘ്പരിവാർ പ്രവർത്തകർ പാഞ്ഞെത്തിയത്. ഇതോടെ ബസ് നിർത്താൻ ആവശ്യപ്പെട്ട രാഹുൽ പ്രവർത്തകർക്കിടയിലേക്കിറങ്ങുകയായിരുന്നു.

പിന്നീട് പാർട്ടി പ്രവർത്തകരും സുരക്ഷാ ഉദ്യോഗസ്ഥരും ചേർന്ന് രാഹുലിനെ ബസിലേക്ക് തിരികെ കയറ്റിയെങ്കിലും ബിജെപി- സംഘ്പരിവാർ പ്രവർത്തകർ 'മോദി മോദി' മുദ്രാവാക്യങ്ങൾ മുഴക്കുന്നത് തുടർന്നു. ഇതോടെയാണ് അവർക്ക് നേരെ രാഹുൽ ​ഗാന്ധി ഫ്ലൈയിങ് കിസ് നൽകിയത്.

"ഞങ്ങൾ സ്നേഹത്തിന്റെ കട എല്ലാവർക്കും വേണ്ടി തുറന്നിരിക്കുന്നു. ഇന്ത്യ ഒന്നിക്കും, ഇന്ത്യ ജയിക്കും"- സംഭവത്തിന്റെ വീഡിയോ പങ്കുവച്ച് രാഹുൽ ഗാന്ധി എക്‌സിൽ കുറിച്ചു.

'20-25 ബിജെപി പ്രവർത്തകർ വടിയുമേന്തി ബസിന് മുന്നിൽ വന്നു. ഞാൻ ബസിൽ നിന്ന് ഇറങ്ങിയതോടെ അവർ ഓടിപ്പോയി. കോൺഗ്രസിന് ബിജെപിയെയും ആർഎസ്എസിനേയും ഭയമാണെന്നാണ് അവർ കരുതുന്നത്. അവർ ഞങ്ങളുടെ പോസ്റ്ററുകളും പ്ലക്കാർഡുകളും കീറുന്നത് കാര്യമാക്കുന്നില്ല. പ്രധാനമന്ത്രിയെയോ അസം മുഖ്യമന്ത്രിയേയോ ഞങ്ങൾ ഭയക്കുന്നില്ല'- സംഘർഷത്തിന് ശേഷം റാലിയിൽ രാഹുൽ പറഞ്ഞു.





TAGS :

Next Story