Quantcast

ബിഹാറിനെ ഇളക്കിമറിച്ച് രാഹുൽ ഗാന്ധിയുടെ വോട്ടർ അധികാർ യാത്ര എട്ടാം ദിനത്തിൽ

തെരഞ്ഞെടുപ്പ് കമ്മീഷനും ബിജെപിയും തമ്മിൽ കൂട്ടുകെട്ടാണെന്ന് രാഹുൽ ഗാന്ധി ആരോപിച്ചു

MediaOne Logo

Web Desk

  • Updated:

    2025-08-24 08:40:40.0

Published:

24 Aug 2025 1:33 PM IST

ബിഹാറിനെ ഇളക്കിമറിച്ച് രാഹുൽ ഗാന്ധിയുടെ വോട്ടർ അധികാർ യാത്ര എട്ടാം ദിനത്തിൽ
X

ന്യൂഡൽഹി: ബിഹാറിനെ ഇളക്കിമറിച്ച് രാഹുൽ ഗാന്ധിയുടെ വോട്ടർ അധികാർ യാത്ര എട്ടാം ദിനത്തിൽ. തെരഞ്ഞെടുപ്പ് കമ്മീഷനും ബിജെപിയും തമ്മിൽ കൂട്ടുകെട്ടാണെന്ന് രാഹുൽ ഗാന്ധി ആരോപിച്ചു. തെരഞ്ഞെടുപ്പ് കമ്മീഷൻ പ്രവർത്തിക്കുന്നത് ബിജെപി സെല്ല് പോലെയെന്ന് തേജസ്വി യാദവും ആരോപിച്ചു.

ബൈക്കിലും, തുറന്ന ജീപ്പിലുമാണ് രാഹുലിന്റെ വോട്ടർ അധികാർ യാത്ര എട്ടാം ദിനം പുരോഗമിക്കുന്നത്. ഭരണഘടനയും അംബേദ്കർ ചിത്രവും ഉയർത്തിക്കാട്ടി ആണ് ബിജെപിക്കും തെരഞ്ഞെടുപ്പ് കമ്മീഷനും എതിരായ ആരോപണങ്ങൾ. അദാനിക്കും അംബാനിക്കും വേണ്ടിയാണ് സാധാരണക്കാരുടെ വോട്ട് മോഷ്ടിക്കുന്നതെന്ന് രാഹുൽ പറഞ്ഞു.

ബിജെപി വക്താവിനെ പോലെയാണ് തെരഞ്ഞെടുപ്പ് കമ്മീഷൻ പ്രവർത്തിക്കുന്നതെന്ന് തേജസ്വി യാദവ് പരിഹസിച്ചു. മറ്റന്നാൾ മുതൽ യാത്ര കൂടുതൽ ശക്തമാക്കാനാണ് ഇൻഡ്യാ മുന്നണിയുടെ തീരുമാനം. എം.കെ സ്റ്റാലിൻ, ഹേമന്ത് സോറൻ അടക്കമുള്ള ഇൻഡ്യാ സഖ്യ മുഖ്യമന്ത്രിമാരും, നേതാക്കളും യാത്രയുടെ ഭാഗമാകും. സെപ്റ്റംബർ ഒന്നിന് പാട്നയിൽ നടക്കുന്ന മഹാറാലിയോടെ യാത്രാവസാനിക്കും.

TAGS :

Next Story