Quantcast

രാജസ്ഥാനിൽ ബി.ജെ.പിക്ക് വിമത ഭീഷണി; പാർട്ടി സ്ഥാനാർഥികൾക്കെതിരെ മത്സരിക്കാൻ എം.എൽ.എമാർ

ആദ്യഘട്ടമായി 41 പേരുടെ പട്ടികയാണ് ബി.ജെ.പി പുറത്ത് ഇറക്കിയത്. ഈ പട്ടികയില്‍ ഉൾപ്പെടാത്ത നാല് എം.എല്‍.എമാരാണ് സ്വതന്ത്രരായോ മറ്റ് പാര്‍ട്ടികളുടെ പിന്തുണയോടെയോ മത്സരിക്കാന്‍ കച്ച മുറുക്കുന്നത്.

MediaOne Logo

Web Desk

  • Published:

    15 Oct 2023 1:49 AM GMT

രാജസ്ഥാനിൽ ബി.ജെ.പിക്ക് വിമത ഭീഷണി; പാർട്ടി സ്ഥാനാർഥികൾക്കെതിരെ  മത്സരിക്കാൻ എം.എൽ.എമാർ
X

ജയ്പൂർ: ബി.ജെ.പിക്ക് രാജസ്ഥാനിൽ വിമത ഭീഷണി ശക്തമാകുന്നു. സീറ്റ് നിഷേധിക്കപ്പെട്ട നാല് എം.എൽ.എമാർ പാർട്ടി സ്ഥാനാർഥികൾക്കെതിരെ മത്സരിച്ചേക്കും. അതേസമയം, സ്ഥാനാർഥിത്വത്തെ ചൊല്ലിയുള്ള പരസ്യ പ്രകടനങ്ങൾ കോൺഗ്രസിനെ ആശങ്കയിലാക്കുന്നുണ്ട്.

ആദ്യഘട്ടമായി 41 പേരുടെ പട്ടികയാണ് ബി.ജെ.പി പുറത്ത് ഇറക്കിയത് .ഈ പട്ടികയില്‍ ഉൾപ്പെടാത്ത നാല് എം.എല്‍.എമാരാണ് സ്വതന്ത്രരായോ മറ്റ് പാര്‍ട്ടികളുടെ പിന്തുണയോടെയോ മത്സരിക്കാന്‍ കച്ച മുറുക്കുന്നത്. ജോട്ട്വാര എം.എല്‍.എ രാജ്‍പാൽ സിങ് ശെഖാവത്ത്, കിഷന്‍ഗട്ട് എം.എല്‍.എ വികാസ് ചൗധരി, ഡിയോളി ഉനിയാര എം.എല്‍.എ രാജേന്ദ്ര ഗുര്‍ജര്‍, നഗര്‍ എം.എല്‍.എ അനിത ഗുര്‍ജര്‍ എന്നിവരാണ് സീറ്റ് ലഭിച്ചില്ലെങ്കില്‍ സ്വന്തം വഴി നോക്കാന്‍ ആലോചിക്കുന്നവർ. നാല് നേതാക്കളും മുന്‍ മുഖ്യമന്ത്രി വസുന്ധര രാജെയുടെ ക്യാമ്പില്‍ നിന്നുളളവരാണ്.

ബി.ജെ.പി ഓഫീസ് ഉപരോധം അടക്കമുള്ള പ്രതിഷേധവുമായി ഇവരുടെ അനുയായികളും രംഗത്തുണ്ട് . അതേസമയം, സ്ഥാനാർഥിത്വത്തെ ചൊല്ലിയുള്ള പരസ്യ പ്രകടനങ്ങൾ കോൺഗ്രസിനെയും ആശങ്കയിലാക്കുകയാണ്. രാജസ്ഥാനിൽ പ്രാദേശികമായി നടക്കുന്ന പ്രതിഷേധങ്ങൾക്ക് പുറമെ ഡൽഹി എ.ഐ.സി.സി ആസ്ഥാനത്തും കോൺഗ്രസ് പ്രവർത്തകർ പ്രതിഷേധവുമായെത്തി. എന്നാൽ, പ്രവർത്തകർ എ.ഐ.സി.സി ആസ്ഥാനത്ത് നടത്തിയ പ്രതിഷേധത്തിൽ കോൺഗ്രസ് ഹൈക്കമാൻഡ് കടുത്ത അതൃപ്തിയിലാണ്. ചില സർവെകൾ രാജസ്ഥാനിൽ ബി.ജെ.പി അധികാരത്തിൽ വരുമെന്ന് പ്രവചിക്കുന്നു. അതുകൊണ്ട് തന്നെ സ്ഥാനാർഥി നിർണയത്തിൽ വിജയ സാധ്യത കണക്കിലെടുക്കണമെന്നാണ് ഹൈക്കമാൻഡ് നിലപാട്.

TAGS :

Next Story