'ഇന്ത്യയിൽ ഒരു ദിവസം മാത്രമാണ് ദീപാവലിയെങ്കിൽ ഗസ്സയിൽ എന്നും ദീപാവലി' എന്ന് രാംഗോപാൽ വർമ്മയുടെ പോസ്റ്റ്; വിമർശനവുമായി സോഷ്യൽ മീഡിയ
മനുഷ്യത്വരഹിത പ്രസ്താവനക്കെതിരെ വ്യാപക പ്രതിഷേധം

ന്യുഡൽഹി: ഗസ്സയിലെ വംശഹത്യയെ തമാശയാക്കി എക്‌സിൽ പോസ്റ്റിട്ട രാംഗോപാൽവർമ്മക്കെതിരെ വിമർശനം. ' ഇന്ത്യയിൽ ഒരു ദിവസം മാത്രമാണ് ദീപാവലിയെങ്കിൽ ഗസ്സയിൽ എന്നും ദീപാവലിയാണ'് എന്നാണ് രാംഗോപാൽ വർമ്മ തന്റെ എക്‌സ് അക്കൗണ്ടിലൂടെ പറഞ്ഞത്. നിരവധി ആളുകളാണ് രാംഗോപാൽ വർമ്മയുടെ പരാമർശത്തിനെതിരെ രംഗത്തു വന്നിരിക്കുന്നത്.
'കുഞ്ഞുങ്ങളെ കൊന്നൊടുക്കുന്നതിനെ ആഘോഷമാക്കാതെ നിങ്ങൾക്ക് പ്രിയപ്പെട്ടൊരു ഉത്സവം ആഘോഷിക്കാൻ അറിയില്ലേയെന്നും നിങ്ങളുടെ സിനിമയേക്കാൾ മോശമാണ് നിങ്ങളെന്നും' രാം ഗോപാൽ വർമ്മയുടെ പോസ്റ്റിനടിയിൽ കമന്റുകളായി വന്നിട്ടുണ്ട്. പോസ്റ്റുകൾ പിൻവലിക്കണമെന്നാവശ്യപ്പെട്ട് നിരവിധി പേർ രംഗത്തു വന്നിട്ടുണ്ടെങ്കിലും പോസ്റ്റ് ഡിലീറ്റ് ചെയ്യാനോ അതിനെ കുറിച്ച് എന്തെങ്കിലും പറയാനോ രാംഗോപാൽ വർമ്മ തയ്യാറായിട്ടില്ല.
Next Story
Adjust Story Font
16

