രാമേശ്വരത്ത് യുവതിയെ കൂട്ട ബലാൽസംഗം ചെയ്ത് കൊന്ന് കത്തിച്ചു

രാമേശ്വരം വടക്കനാടാണ് 45 കാരിയെ ക്രൂരമായി കൊലപ്പെടുത്തിയത്.

MediaOne Logo

Web Desk

  • Updated:

    2022-05-25 12:57:41.0

Published:

25 May 2022 9:00 AM GMT

രാമേശ്വരത്ത് യുവതിയെ കൂട്ട ബലാൽസംഗം ചെയ്ത് കൊന്ന് കത്തിച്ചു
X

രാമേശ്വരത്ത് യുവതിയെ കൂട്ട ബലാൽസംഗം ചെയ്ത് കൊന്ന് കത്തിച്ചു. രാമേശ്വരം വടക്കനാടാണ് 45 കാരിയെ കൊലപ്പെടുത്തിയത്. സംഭവത്തില്‍ ഒഡീഷ സ്വദേശികളായ ആറ് പേർ അറസ്റ്റിലായിട്ടുണ്ട്. ഇന്നലെയാണ് യുവതിയുടെ മൃതദേഹം കത്തിക്കരിഞ്ഞ നിലയില്‍ കണ്ടെത്തിയത്.

ജോലിക്കായി രാവിലെ വീട്ടിൽ നിന്ന് ഇറങ്ങിയ ഇവരെ വൈകീട്ടും കാണാതായതിനെ തുടര്‍ന്ന് ഭർത്താവ് രാമേശ്വരം പൊലീസില്‍ പരാതി നല്‍കുകയായിരുന്നു. തുടര്‍ന്ന് പൊലീസ് നടത്തിയ അന്വേഷണത്തില്‍ വടക്കാട് നിന്ന് പാതി കരിഞ്ഞ നിലയിൽ മൃതദേഹം കണ്ടെത്തി. യുവതി ജോലി ചെയ്തിരുന്ന സ്ഥലത്തെ ജോലിക്കാരാണ് അറസ്റ്റിലായ ആറ് പേരും.

TAGS :

Next Story