Quantcast

കോവിഡ് പ്രതിരോധത്തിലും വാക്‌സിനേഷനിലും സർക്കാർ പൂർണപരാജയം; കേന്ദ്രത്തിനെതിരെ കോൺഗ്രസ് വക്താവ്

രണ്ടാം ഡോസ് വാക്‌സിൻ ലഭിക്കാത്ത ആരോഗ്യപ്രവർത്തർ രാജ്യത്തുണ്ട്

MediaOne Logo

Web Desk

  • Published:

    26 Dec 2021 6:59 AM GMT

കോവിഡ് പ്രതിരോധത്തിലും വാക്‌സിനേഷനിലും സർക്കാർ പൂർണപരാജയം; കേന്ദ്രത്തിനെതിരെ കോൺഗ്രസ് വക്താവ്
X

കോവിഡ് പ്രതിരോധത്തിലും വാക്‌സിനേഷനിലും കേന്ദ്ര സർക്കാർ പൂർണപരാജയമാണെന്ന് കോൺഗ്രസ് വക്താവ് രൺധീപ് സുർജെവാല. മോദി സർക്കാർ ജീവൻ കൊണ്ട് കളിക്കുകയാണ്. സർക്കാർ ഉദാസീനമായ നിലപാടാണ് സ്വീകരിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. ഡിസംബർ 31 ന് മുമ്പായി രാജ്യത്തെ പ്രായപൂർത്തിയായ എല്ലാവർക്കും വാക്‌സിനേൻ പൂർത്തിയാകുമെന്ന് സർക്കാർ സുപ്രീം കോടതിയെ അറിയിച്ചിരുന്നു. എന്നാൽ ഇതുവരെ അത് പാലിച്ചിട്ടില്ല.

രണ്ടാം ഡോസ് വാക്‌സിൻ ലഭിക്കാത്ത ആരോഗ്യപ്രവർത്തർ രാജ്യത്തുണ്ട്. വാക്‌സിനേഷനിൽ സർക്കാർ പല അവകാശ വാദങ്ങളും നടത്തുന്നു, എന്നിട്ടും ലോക രാഷ്ട്രങ്ങളുടെ പട്ടികയിൽ ഇന്ത്യക്ക് 19ാം സ്ഥാനമാണുള്ളത്. വാക്‌സിൻ ലഭിക്കാനുള്ളവരുടെ എണ്ണവും ശേഷിക്കുന്ന വാക്‌സിൻ ഡോസിന്റെ അവളവും തമ്മിൽ വലിയ അന്തരമുണ്ട്.

രാജ്യത്ത് 18 വയസിനു താഴെയുള്ള കുട്ടികൾക്ക് എന്ത് കൊണ്ട് വാക്‌സിൻ ലഭിക്കുന്നില്ലെന്നും സർക്കാർ നിലപാട് കുട്ടികളുടെ ഭാവിയെ അപകടത്തിലാകുമെന്നും സുർജെവാല വ്യക്തമാക്കി. കോവിഡ് രണ്ടാം താരംഗത്തിൽ സർക്കാരിന്റെ അനാസ്ഥയാണ് മരണ സംഖ്യ ഉയർത്തിയത്. മരണ സംഖ്യപുറത്ത് വിടാത്തതും കുടുംബങ്ങൾക്ക് നഷ്ടപരിഹാരം നൽകാത്തതും എന്തുകൊണ്ടാണ്.പല വാഗ്ദാനങ്ങൾ പറഞ്ഞ് കേന്ദ്ര സർക്കാർ ജനങ്ങളെയും കോടതിയെയും കബളിപ്പിക്കുകയാണെന്നും സുർജെവാല പറഞ്ഞു.

TAGS :

Next Story