ഈ നോട്ടുകൾ റിസർവ് ബാങ്ക് ഇനി പ്രിന്റ് ചെയ്യില്ല...
2025 സാമ്പത്തിക വർഷത്തിൽ നോട്ടുകൾ അച്ചടിക്കുന്നതിനുള്ള ചെലവും വര്‍ധിച്ചു

മുംബൈ: രാജ്യത്തെ കറൻസികളുടെയും നാണയങ്ങളുടെയും ഏറ്റവും പുതിയ അപ്ഡേറ്റുകള്‍ പുറത്തുവിട്ട് റിസർവ് ബാങ്ക് ഓഫ് ഇന്ത്യ (ആർബിഐ).
2025 മാർച്ചോടെ 3.56 ലക്ഷം കോടി രൂപയുടെ 2000 രൂപ നോട്ടുകളുടെ (98.2%) ബാങ്കുകളിൽ തിരിച്ചെത്തിയതായി ആര്‍ബിഐ വ്യക്തമാക്കി. ഇനിയും തിരിച്ചെത്താനുണ്ട്. ഏറ്റവും പുതിയ വാർഷിക റിപ്പോർട്ടിലാണ് ആര്‍ബിഐ ഇക്കാര്യം വ്യക്തമാക്കിയത്. 2023 മെയ് 19നാണ് 2,000 രൂപയുടെ നോട്ടുകള്‍ പിന്‍വലിച്ചത്. അന്ന് 3.56 ലക്ഷം കോടി രൂപയുടെ നോട്ടാണ് വിനിമയത്തിലുണ്ടായിരുന്നത്.
നിലവിൽ ഏറ്റവും വ്യാപകമായി ഉപയോഗിക്കപ്പെടുന്ന ഉയര്‍ന്ന മൂല്യമുള്ള നോട്ട് 500 രൂപയുടെതാണ്. അതേസമയം മൂന്ന് തരം നോട്ടുകള്‍ ഇനി പ്രിന്റ് ചെയ്യില്ലെന്നും ആര്‍ബിഐ വ്യക്തമാക്കുന്നു. രണ്ട്, അഞ്ച്, 2000 രൂപ നോട്ടുകളുടെ അച്ചടിയാണ് ആർബിഐ ഔദ്യോഗികമായി നിർത്തിവച്ചത്. അതേസമയം പ്രചാരത്തിലുള്ള നാണയങ്ങളുടെ എണ്ണം 3.6% ആയി വർദ്ധിച്ചു.
ആകെയുള്ള നാണയങ്ങളില്‍ ഏകദേശം 81.6%വും 1 രൂപ, 2 രൂപ, 5 രൂപ നാണയങ്ങളാണ്. 2025 സാമ്പത്തിക വർഷത്തിൽ നോട്ടുകൾ അച്ചടിക്കുന്നതിനുള്ള ചെലവ് 6,372.8 കോടി രൂപയായാണ് ഉയർന്നത്. ഇത് മുൻ വർഷത്തേക്കാൾ കൂടുതലാണ്.
Adjust Story Font
16

