രാജസ്ഥാനില്‍ 10 ബൂത്തുകളില്‍ വീണ്ടും വോട്ടെടുപ്പ്
വോട്ടെണ്ണലിനിടെ ഇവിഎമ്മില്‍ സാങ്കേതിക തകരാര്‍

ജയ്പൂര്‍: രാജസ്ഥാനിലെ തദ്ദേശ സ്ഥാപനങ്ങളിലേക്കുള്ള തെരഞ്ഞെടുപ്പില്‍ 10 പോളിങ് ബൂത്തുകളില്‍ ഇന്ന് വീണ്ടും വോട്ടെടുപ്പ് തുടങ്ങി. വോട്ടെണ്ണലിനിടെ ഇലക്ട്രോണിക് വോട്ടിങ് യന്ത്രങ്ങളില്‍ സാങ്കേതിക തകരാര്‍ കണ്ടെത്തിയതിനെ തുടര്‍ന്നാണ് വീണ്ടും പോളിങ് നടത്തുന്നത്. രാവിലെ ഏഴ് മണിക്ക് ആരംഭിച്ച പോളിങ് വൈകിട്ട് ആറുവരെ തുടരും.
ജയ്പൂര്‍ മുനിസിപ്പല്‍ കോര്‍പറേഷനിലെ അഞ്ച് ബൂത്തുകളിലും കോട്ട മുനിസിപ്പല്‍ കോര്‍പറേഷനിലെ മൂന്ന് ബൂത്തുകളിലും ജോധ്പൂര്‍ മുനിസിപ്പല്‍ കോര്‍പറേഷനിലെയും സുകേത് മുനിസിപ്പാലിറ്റിയിലെയും ഓരോ ബൂത്തുകളിലുമാണ് റീപോളിങ് നടക്കുന്നത്.
വോട്ടെണ്ണലിനിടെ ഇവിഎമ്മിലെ സാങ്കേതിക തകരാര്‍ കാരണം ചില വോട്ടുകള്‍ എണ്ണാന്‍ കഴിയാത്തതായാണ് പരാതികള്‍ ലഭിച്ചത്. തുടര്‍ന്ന് ജില്ലാ തെരഞ്ഞെടുപ്പ് ഓഫീസര്‍മാരുടെയും റിട്ടേണിങ് ഓഫീസര്‍മാരുടെയും റിപ്പോര്‍ട്ടുകള്‍ പരിശോധിച്ച സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മീഷന്‍, തകരാറുണ്ടായ മെഷീനുകളിലെ വോട്ടുകളുടെ എണ്ണം, മുന്നിലെ സ്ഥാനാര്‍ഥിയുടെ ഭൂരിപക്ഷത്തേക്കാള്‍ കൂടുതലാണെന്ന് കണ്ടെത്തുകയായിരുന്നു. ഇതോടെയാണ് റീപോളിങ്ങിന് ഉത്തരവിട്ടത്.
റീപോളിങ്ങില്‍ രേഖപ്പെടുത്തുന്ന വോട്ടുകള്‍ സെപ്റ്റംബര്‍ 17ന് രാവിലെ എട്ട് മണിക്ക് എണ്ണും. ജയ്പൂര്‍, ജോധ്പൂര്‍, കോട്ട മുനിസിപ്പല്‍ കോര്‍പറേഷനുകളിലും സുകേത് മുനിസിപ്പാലിറ്റിയിലുമാണ് നിലവിലെ ഫലത്തെ ബാധിക്കുന്ന തരത്തില്‍ റീപോളിങ് നടക്കുന്നത്. തദ്ദേശ തെരഞ്ഞെടുപ്പില്‍ ബിജെപിക്ക് കൂടുതല്‍ സീറ്റുകള്‍ പിടിച്ച് മുഖം രക്ഷിക്കാനായെങ്കിലും ശക്തികേന്ദ്രങ്ങളില്‍ വന്‍ തിരിച്ചടിയാണ് നേരിട്ടത്.
Adjust Story Font
16

