Quantcast

മണിപ്പൂരില്‍ മുഖ്യമന്ത്രിയുടെ രാജി ആവശ്യം ശക്തമാക്കി പ്രതിപക്ഷ പാര്‍ട്ടികള്‍; രാജിവെക്കില്ലെന്ന് ബിരേണ്‍ സിംഗ്

രണ്ട് മാസമായി തുടരുന്ന സംഘർഷത്തിന്‍റെ ഉത്തരവാദിത്തം ഏറ്റെടുത്ത് മുഖ്യമന്ത്രി രാജിവെക്കണം എന്നായിരുന്നു പ്രതിപക്ഷത്തിന്‍റെ പ്രധാന ആവശ്യം

MediaOne Logo

Web Desk

  • Published:

    1 July 2023 12:50 AM GMT

N. Biren Singh
X

ബിരേണ്‍ സിംഗ്

ഇംഫാല്‍: മണിപ്പൂർ മുഖ്യമന്ത്രി എൻ.ബിരേണ്‍ സിംഗിന്‍റെ രാജി ആവശ്യം ശക്തമാക്കി പ്രതിപക്ഷ പാർട്ടികൾ. ഇന്നലെ നടന്ന രാജി നാടകത്തിന് പിന്നാലെ രാജിവെക്കില്ലെന്ന് മുഖ്യമന്ത്രി ട്വീറ്റ് ചെയ്തിരുന്നു. നിർണായക ഘട്ടത്തിൽ രാജിവെക്കില്ലെന്നാണ് മുഖ്യമന്ത്രിയുടെ തീരുമാനം. എന്നാൽ, മുഖ്യമന്ത്രി ജനങ്ങളെ കബളിപ്പിക്കുകയാണെന്ന് പ്രതിപക്ഷം ആരോപിച്ചു.

രണ്ട് മാസമായി തുടരുന്ന സംഘർഷത്തിന്‍റെ ഉത്തരവാദിത്തം ഏറ്റെടുത്ത് മുഖ്യമന്ത്രി രാജിവെക്കണം എന്നായിരുന്നു പ്രതിപക്ഷത്തിന്‍റെ പ്രധാന ആവശ്യം. ആഭ്യന്തരമന്ത്രി അമിത് വിളിച്ച് സർവകക്ഷി യോഗത്തിൽ എന്‍ഡിഎ ഘടകകക്ഷി ഉൾപ്പെടെ മുഖ്യമന്ത്രിയുടെ രാജി ആവശ്യപ്പെട്ടിരുന്നു. സംഘർഷം നിയന്ത്രിക്കുന്നതിൽ സർക്കാർ പൂർണ്ണ പരാജയമെന്ന് പറഞ്ഞായിരുന്നു രാജി ആവശ്യപ്പെട്ടത്. മണിപ്പൂരികളും രാജിവശ്യപ്പെട്ട് രംഗത്തെത്തിയിരുന്നു. അതിനു പിന്നാലെയാണ് ഇന്നലെ ഇംഫാലിൽ രാജിനാടകം ഉണ്ടായത്. രാജിവെച്ചാൽ പ്രതിപക്ഷം ഉന്നയിച്ച ആരോപണങ്ങൾ എല്ലാം ശെരിവെക്കും. അതിന് ഇടവരുത്തരുതെന്നായിരുന്നു സംസ്ഥാന ബി.ജെ.പി ഘടകത്തിന്‍റെ ആവശ്യം. ഇതിന്‍റെ അടിസ്ഥാനത്തിലാണ് മുഖ്യമന്ത്രി രാജിയിൽ നിന്ന് പിന്മാറിയതെന്നാണ് സൂചന. മണിപ്പൂരിൽ രാഷ്ട്രപതി ഭരണത്തിനു ഗവർണർ ശിപാർശ ചെയ്തേക്കുമെന്നുള്ള വിവരവുമുണ്ട്.

സംഘർഷം തുടരുന്ന പശ്ചാത്തലത്തിൽ മണിപ്പൂരിൽ ഇന്‍റർനെറ്റ് നിരോധനം അഞ്ചുവരെ നീട്ടി. സ്കൂളുകൾ എട്ട് വരെ അടച്ചിടാനും സർക്കാർ തീരുമാനിച്ചു. മെയ്തേയ്- കുക്കി വിഭാഗങ്ങൾ തമ്മിലുള്ള സംഘർഷത്തിൽ ഇതുവരെ 100-ലധികം പേരാണ് കൊല്ലപ്പെട്ടത്.

TAGS :

Next Story