Quantcast

ഓർഡർ വൈകി; സ്വിഗ്ഗി ഡെലിവറി ബോയ് റെസ്റ്റോറന്‍റ് ഉടമയെ കൊലപ്പെടുത്തി

ഗ്രേറ്റര്‍ നോയിഡയില്‍ ബുധനാഴ്ചയാണ് സംഭവം നടന്നത്

MediaOne Logo

Web Desk

  • Published:

    2 Sept 2021 8:49 AM IST

ഓർഡർ വൈകി; സ്വിഗ്ഗി ഡെലിവറി ബോയ് റെസ്റ്റോറന്‍റ് ഉടമയെ കൊലപ്പെടുത്തി
X

ഓര്‍ഡര്‍ വൈകുന്നതുമായി ബന്ധപ്പെട്ട തര്‍‌ക്കത്തെ തുടര്‍ന്ന് ഓൺലൈൻ ഫുഡ് ഡെലിവറി റെസ്റ്റോറന്‍റിന്‍റെ ഉടമയെ സ്വിഗ്ഗി ഡെലിവറി ബോയ് വെടിവെച്ചു കൊന്നു. ഗ്രേറ്റര്‍ നോയിഡയില്‍ ബുധനാഴ്ചയാണ് സംഭവം നടന്നത്.

ഗ്രേറ്റർ നോയിഡയിലെ മിത്ര സൊസൈറ്റിയിൽ സം സം ഫുഡ് ഡെലിവറി റെസ്റ്റോറന്‍റ് നടത്തിയിരുന്ന സുനിൽ ആണ് മരിച്ചത്. സംഭവം നടക്കുമ്പോള്‍ വേറെയും ഡെലിവറി ഏജന്‍റുമാര്‍ റസ്റ്റോറന്‍റിന് പുറത്തുണ്ടായിരുന്നു. ഓര്‍ഡര്‍ വൈകുന്നതിനെ ചൊല്ലി ഡെലിവറി ബോയ്കളിലൊരാൾ റെസ്റ്റോറന്‍റിലെ ഒരു ജീവനക്കാരനുമായി തർക്കത്തിലേര്‍പ്പെട്ടതാണ് കൊലപാതകത്തില്‍ കലാശിച്ചത്. ഇതിനിടയില്‍ സുനിൽ ഇടപെട്ടപ്പോൾ പ്രതി സുനിലിന് നേരെ വെടിയുതിര്‍ക്കുകയായിരുന്നു. സുനിലിനെ ഉടന്‍ തന്നെ യത്താർത്ത് ആശുപത്രിയിലെത്തിച്ചെങ്കിലും മരിച്ചിരുന്നു.

പ്രതി മദ്യലഹരിയിലായിരുന്നുവെന്ന് ദൃക്‌സാക്ഷികൾ പറഞ്ഞതായി പൊലീസ് പറഞ്ഞു. റസ്റ്റോറന്‍റ് ഉടമയെ കൊല്ലാൻ സഹായിച്ച മറ്റൊരാൾ അദ്ദേഹത്തോടൊപ്പമുണ്ടായിരുന്നു. സംഭവ സ്ഥലത്തിന് സമീപം സ്ഥാപിച്ചിട്ടുള്ള സിസിടിവിയിൽ നിന്നുള്ള ദൃശ്യങ്ങളുടെ സഹായത്തോടെ ഡെലിവറി ബോയ്ക്കായി പൊലീസ് തിരച്ചില്‍ നടത്തുകയാണ്. പ്രതിയെ ഉടൻ അറസ്റ്റ് ചെയ്യുമെന്ന് പൊലീസ് പറഞ്ഞു. ''സംഭവം ആശങ്കയുയര്‍ത്തുന്നു. സംഭവത്തിൽ ഉൾപ്പെട്ട വ്യക്തിയുടെ ഐഡന്‍റിറ്റി പരിശോധിച്ച് അയാള്‍ക്ക് സ്വിഗ്ഗിയുമായി ബന്ധമുണ്ടോയെന്ന് പരിശോധിക്കാൻ ബന്ധപ്പെട്ട അധികാരികളെ സമീപിച്ചിട്ടുണ്ട്'' സ്വിഗ്ഗി പുറത്തിറക്കിയ പ്രസ്താവനയില്‍ പറഞ്ഞു.

TAGS :

Next Story