Quantcast

മധ്യപ്രദേശിലെ സ്‌കൂളുകളിൽ ക്രിസ്മസ് ആഘോഷത്തിന് നിയന്ത്രണം

സാന്താക്ലോസ് വേഷം അണിയുന്നതിനും ക്രിസ്മസ് ട്രീ ഒരുക്കുന്നതിനുമടക്കം അനുമതി വേണം

MediaOne Logo

Web Desk

  • Updated:

    2023-12-24 11:28:54.0

Published:

24 Dec 2023 11:19 AM GMT

മധ്യപ്രദേശിലെ സ്‌കൂളുകളിൽ ക്രിസ്മസ് ആഘോഷത്തിന് നിയന്ത്രണം
X

ഭോപ്പാൽ: മധ്യപ്രദേശിലെ സ്‌കൂളുകളിൽ ക്രിസ്മസ് ആഘോഷങ്ങൾക്ക് നിയന്ത്രണം. മുൻകൂർ അനുമതി വാങ്ങിയ ശേഷം മാത്രം ആഘോഷം സംഘടിപ്പിക്കാനാണ് വിദ്യാഭ്യാസ വകുപ്പിന്റെ നിർദേശം. സാന്താക്ലോസ് വേഷം അണിയുന്നതിനും ക്രിസ്മസ് ട്രീ ഒരുക്കുന്നതിനുമടക്കം അനുമതി വേണം.

വിധിഷ ഉൾപ്പടെയുള്ള ജില്ലകളിലാണ് വിദ്യാഭ്യാസ വകുപ്പിന്റെ നിർദേശമുള്ളത്. ക്രിസ്മസ് ആഘോഷിക്കുന്നതിന് മാതാപിതാക്കളുടെ അനുമതി പത്രം ഹാജരാക്കണമെന്നാണ് നിർദേശം. മധ്യപ്രദേശിൽ പലയിടങ്ങളിലും ക്രിസ്മസ് ആഘോഷങ്ങൾക്ക് നിയന്ത്രണമേർപ്പെടുത്താറുണ്ട്. എന്നാൽ സ്‌കൂളുകളിൽ നിയന്ത്രണമേർപ്പെടുത്തുന്നത് അസാധാരണ സംഭവമാണ്. അതുകൊണ്ട് തന്നെ വിദ്യാഭ്യാസ വകുപ്പിന്റെ നിർദേശത്തിനെതിരെ വൻ പ്രതിഷേധമാണുയരുന്നത്.

അതേസമയം മലയാളികളായ രണ്ട് കന്യാസ്ത്രീകൾക്കെതിരെ മധ്യപ്രദേശ് പൊലീസ് കേസെടുത്തു. സ്‌കൂളിൽ മതപരമായ മുദ്രാവാക്യം വിളിച്ചത് തടസ്സപ്പെടുത്തിയതിനാണ് കേസ്.

TAGS :

Next Story