സിനിമയെ വെല്ലുന്ന കൊള്ള: 'സ്പെഷ്യൽ 26' മോഡലിൽ കൊള്ള നടത്തി എട്ടംഗ സംഘം, അഞ്ചുപേർ പിടിയിൽ
ഷാജാപൂർ ജില്ലയിൽ നിന്നുള്ള ഒരു വലിയ കൊള്ളസംഘത്തിൻ്റെ ഭാഗമാണ് പിടിയിലായവർ. ഇവരിൽ ഒരാൾ പ്രാദേശിക പൊലീസ് നേതാവിന്റെ ബന്ധുവാണെന്നും വിവരമുണ്ട്.

- Published:
15 March 2026 7:07 PM IST

ഭോപ്പാൽ: അക്ഷയ് കുമാർ ചിത്രം 'സ്പെഷ്യൽ 26'-നെ അനുസ്മരിപ്പിക്കുന്ന രീതിയിൽ കൊള്ള. സംഘത്തിലെ അഞ്ചു പേരെ മണിക്കൂറുകൾക്കകം പൊലീസ് പിടികൂടി. ആദായനികുതി വകുപ്പ് ഉദ്യോഗസ്ഥരെന്ന വ്യാജേന വീട്ടിൽ കയറിയാണ് സർക്കാർ കരാറുകാരൻ്റെ കുടുംബത്തിൽ നിന്ന് കൊള്ളനടത്തിയത്. മധ്യപ്രദേശിലെ ധാർ ജില്ലയിലെ ബാഗ് ടൗണിലാണ് സിനിമയെ വെല്ലുന്ന കൊള്ള നടന്നത്. പിടിയിലാവരെ കുറിച്ച് പൊലീസ് കൂടുതൽ വിവരങ്ങൾ പുറത്തുവിട്ടിട്ടില്ല.
ഷാജാപൂർ ജില്ലയിൽ നിന്നുള്ള ഒരു വലിയ കൊള്ളസംഘത്തിൻ്റെ ഭാഗമാണ് പിടിയിലായവർ. ഇവരിൽ ഒരാൾ പ്രാദേശിക പൊലീസ് നേതാവിന്റെ ബന്ധുവാണെന്നും വിവരമുണ്ട്. വെള്ളിയാഴ്ച രാത്രിയാണ് കൊള്ള നടന്നത്. കറുത്ത എസ്‌യുവിയിലാണ് എട്ടുപേരടങ്ങുന്ന സംഘം സർക്കാർ കരാറുകാരനായ രാജ്കുമാർ മാളവ്യയുടെ വീട്ടിൽ എത്തിയത്. മുഖം മൂടിയാണ് എത്തിയിരിക്കുന്നത്. തങ്ങൾ ആദായനികുതി വകുപ്പിൽ നിന്നാണെന്നും കള്ളപ്പണം കണ്ടെത്താനുള്ള പരിശോധനയ്ക്ക് എത്തിയതാണെന്നും വീട്ടുകാരെ വിശ്വസിപ്പിക്കുകയായിരുന്നു. വീടിനുള്ളിൽ തിരച്ചിൽ നടത്തിയ സംഘം മൂന്ന് ലക്ഷത്തിലധികം രൂപയും സ്വർണ്ണാഭരണങ്ങളും മൊബൈൽ ഫോണുകളും കൈക്കലാക്കി കടന്നു കളയുകയായിരുന്നു. കരാറുകാരനെയും ഭാര്യ കൃഷ്ണയെയും ഒരു മുറിയിൽ പൂട്ടിയിട്ടാണ് സംഘം സ്ഥലം വിട്ടത്. വന്നത് ഏറെ വ്യാജൻമാരാണെന്ന് ഏറെ വൈകിയാണെന്നാണ് വീട്ടുകാർ അറിഞ്ഞത്. ബഹളം വെച്ചതിനെ തുടർന്ന് അയൽവാസികളെത്തിയാണ് ഇവരെ മുറിയിൽ നിന്നും പുറത്തിറക്കിയത്.
പൊലീസ് അന്വേഷണത്തിൽ നിർണായക വിവരങ്ങൾ ലഭിച്ചിട്ടുണ്ട്. അയൽജില്ലയായ ഖണ്ഡ്വയിലെ വീട്ടിൽ വ്യാഴാഴ്ച കവർച്ചയ്ക്കും ഇതേ എസ്‌യുവി തന്നെയാണ് ഉപയോഗിച്ചതെന്ന് പൊലീസ് കണ്ടെത്തിയിരുന്നു. കഴിഞ്ഞ വാരം മഹാരാഷ്ട്രയിലെ വാർധയിലും സമാനമായ രീതിയിൽ 'സ്പെഷ്യൽ 26' മോഡൽ കവർച്ചാ ശ്രമം നടന്നിരുന്നു.
Adjust Story Font
16
