Quantcast

ഗെയ്മിങ് ആപ്പ് തട്ടിപ്പ്: കൊൽക്കത്തയിലെ വ്യവസായിയുടെ വീട്ടിൽനിന്ന് ഏഴു കോടി രൂപ പിടിച്ചെടുത്തു

മൊബൈൽ ഗെയിമിങ് ആപ്പായ 'ഇ നഗ്ഗറ്റ്‌സ്' ഉപയോക്താക്കളെ വഞ്ചിച്ച് പണം തട്ടിയതിന് ഫെഡറൽ ബാങ്ക് അധികൃതരുടെ പരാതിയുടെ അടിസ്ഥാനത്തിലാണ് ആമിർ ഖാനും മറ്റുള്ളവർക്കുമെതിരെ ഇ.ഡി കേസ് രജിസ്റ്റർ ചെയ്തത്.

MediaOne Logo

Web Desk

  • Updated:

    2022-09-10 12:01:29.0

Published:

10 Sep 2022 11:16 AM GMT

ഗെയ്മിങ് ആപ്പ് തട്ടിപ്പ്: കൊൽക്കത്തയിലെ വ്യവസായിയുടെ വീട്ടിൽനിന്ന് ഏഴു കോടി രൂപ പിടിച്ചെടുത്തു
X

കൊൽക്കത്ത: മൊബൈൽ ഗെയിമിങ് ആപ്പ് വഴി തട്ടിപ്പ് നടത്തിയ കേസിൽ കൊൽക്കത്തയിലെ ആറിടങ്ങളിൽ ഇ.ഡി റെയ്ഡ്. വ്യവസായി ആമിർ ഖാന്റെ വസതിയിലും ഓഫീസിലും നടത്തിയ റെയ്ഡിൽ ഏഴു കോടി രൂപ പിടിച്ചെടുത്തു. റെയ്ഡ് ഇപ്പോഴും തുടരുകയാണ്. ഇവിടെ വൻതോതിൽ കേന്ദ്ര സേനയെ വിന്യസിച്ചിട്ടുണ്ട്.

മൊബൈൽ ഗെയിമിങ് ആപ്പായ 'ഇ നഗ്ഗറ്റ്‌സ്' ഉപയോക്താക്കളെ വഞ്ചിച്ച് പണം തട്ടിയതിന് ഫെഡറൽ ബാങ്ക് അധികൃതരുടെ പരാതിയുടെ അടിസ്ഥാനത്തിലാണ് ആമിർ ഖാനും മറ്റുള്ളവർക്കുമെതിരെ ഇ.ഡി കേസ് രജിസ്റ്റർ ചെയ്തത്.

തുടക്ക കാലത്ത് ഉപയോക്താക്കൾക്ക് കമ്മീഷൻ നൽകുകയും വാലറ്റിലെ ബാലൻസ് തടസ്സമില്ലാതെ പിൻവലിക്കുകയും ചെയ്തിരുന്നു. ഇത് ഉപയോക്താക്കൾക്കിടയിൽ ആത്മവിശ്വാസം നൽകി, കൂടുതൽ ശതമാനം കമ്മീഷനും കൂടുതൽ പർച്ചേസ് ഓർഡറുകൾക്കുമായി അവർ വലിയ തുക നിക്ഷേപിക്കാൻ തുടങ്ങി.

തുടർന്ന് പൊതുജനങ്ങളിൽ നിന്ന് നല്ല തുക പിരിച്ചെടുത്ത ശേഷം, പെട്ടെന്ന് പ്രസ്തുത ആപ്പിൽ നിന്നുള്ള പിൻവലിക്കൽ പല കാരണങ്ങൾ പറഞ്ഞ് നിർത്തിവെച്ചു. സിസ്റ്റം അപ്ഗ്രേഡേഷൻ, എൽഇഎകളുടെ അന്വേഷണം തുടങ്ങിയ കാരണങ്ങളാണ് പറഞ്ഞത്. അതിനുശേഷം, പ്രൊഫൈൽ വിവരങ്ങൾ ഉൾപ്പെടെയുള്ള എല്ലാ ഡാറ്റയും പ്രസ്തുത ആപ്പ് സെർവറുകളിൽ നിന്ന് മായ്ച്ചു കളഞ്ഞു. തങ്ങൾ തട്ടിപ്പിനിരയായതായി മനസ്സിലാക്കിയ ഉപയോക്താക്കൾ പരാതിയുമായി ബാങ്ക് അധികൃതരെ സമീപിക്കുകയായിരുന്നു.

TAGS :

Next Story