Quantcast

ആർഎസ്എസ് ശതാബ്ദി ആഘോഷത്തിന് ചീഫ് ജസ്റ്റിസ് ബി.ആർ ഗവായിയുടെ അമ്മക്ക് ക്ഷണം

ഡോ. കമൽതായ് ഗവായിക്ക് ക്ഷണം ലഭിച്ചതായി ബന്ധുക്കൾ സ്ഥിരീകരിച്ചു

MediaOne Logo

Web Desk

  • Updated:

    2025-09-28 05:55:55.0

Published:

28 Sept 2025 11:08 AM IST

ആർഎസ്എസ് ശതാബ്ദി ആഘോഷത്തിന്  ചീഫ് ജസ്റ്റിസ് ബി.ആർ ഗവായിയുടെ അമ്മക്ക് ക്ഷണം
X

ചീഫ് ജസ്റ്റിസ് ബി.ആർ. ഗവായും   അമ്മ ഡോ. കമൽതായും​| Photo| Awazthevoice

ഡൽഹി: നൂറാം വാർഷികാഘോഷത്തിലും വിജയദശമി ആഘോഷത്തിലേക്കും ചീഫ് ജസ്റ്റിസ് ബി.ആർ. ഗവായിയുടെ അമ്മയെ ക്ഷണിച്ച് ആർഎസ്എസ്. അമരാവതിയിലെ കിരൺ നഗറിൽ ശ്രീമതി നർസമ്മ മഹാവിദ്യാലയ മൈതാനിയിൽ ഒക്‌ടോബർ അഞ്ചിന് ന‍‌ടക്കുന്ന പരിപാടിയിലേക്കാണ് ചീഫ് ജസ്റ്റിസിന്റെ അമ്മ ഡോ. കമൽതായ് ഗവായിയെയും ക്ഷണിച്ചത്. ആർഎസ്എസിന്റെ അമരാവതി മഹാനഗർ യൂണിറ്റാണ് പരിപാടിയുടെ സംഘാടകർ.

കമൽതായി ഗവായിക്ക് ക്ഷണം ലഭിച്ചതായി അവരുടെ ബന്ധുക്കളും സ്ഥിരീകരിച്ചു.പ്രജ്ഞാപ്രവാഹ് ദേശീയ സംയോജകൻ ജെ.നന്ദകുമാറാണ് പരിപാടിയിലെ മുഖ്യപ്രഭാഷകൻ.

ശതാബ്ദി വർഷത്തോടനുബന്ധിച്ച് രാജ്യത്തുടനീളം ഒരു ലക്ഷത്തിലധികം 'ഹിന്ദു സമ്മേളനങ്ങളും' ആയിരക്കണക്കിന് യോ​ഗങ്ങളും ഉൾപ്പെടെ നിരവധി പരിപാടികൾ സംഘടിപ്പിക്കാനാണ് ആർഎസ്എസ് പദ്ധതി. ഒക്ടോബർ രണ്ടിന് നാഗ്പൂരിലെ ആർഎസ്എസ് ആസ്ഥാനത്ത് മോഹൻ ഭഗവതിന്റെ വാർഷിക വിജയദശമി പ്രസംഗത്തോടെയാണ് പരിപാടികളുടെ ആരംഭം.

TAGS :

Next Story