Quantcast

തകർന്നടിഞ്ഞ് രൂപ; ചരിത്രത്തിൽ ആദ്യമായി ഡോളറിനെതിരെ രൂപയുടെ മൂല്യം 80ൽ

കഴിഞ്ഞ ദിവസത്തെ നേട്ടത്തിനുശേഷം വിപണിയിൽ തളർച്ചയാണ് രേഖപ്പെടുത്തിയത്. സെൻസെക്‌സ് 180 പോയിന്റ് നഷ്ടത്തിൽ 54,341ലും നിഫ്റ്റി 51 പോയിന്റ് താഴ്ന്ന് 16,226ലുമാണ് വ്യാപാരം ആരംഭിച്ചത്.

MediaOne Logo

Web Desk

  • Published:

    19 July 2022 6:12 AM GMT

തകർന്നടിഞ്ഞ് രൂപ; ചരിത്രത്തിൽ ആദ്യമായി ഡോളറിനെതിരെ രൂപയുടെ മൂല്യം 80ൽ
X

മുംബൈ: രൂപയുടെ മൂലം കുത്തനെ ഇടിഞ്ഞ് ഡോളറിനെതിരെ 80ൽ എത്തി. ഓഹരി വിപണിയിലും നഷ്ടത്തോടെയാണ് തുടക്കം. കഴിഞ്ഞ ദിവസം രൂപയുടെ മൂല്യം 79.97ലെത്തിയിരുന്നു. ചരിത്രത്തിൽ ആദ്യമായാണ് രൂപയുടെ മൂല്യം ഡോളറിനെതിരെ 80ൽ എത്തുന്നത്.

കഴിഞ്ഞ ദിവസത്തെ നേട്ടത്തിനുശേഷം വിപണിയിൽ തളർച്ചയാണ് രേഖപ്പെടുത്തിയത്. സെൻസെക്‌സ് 180 പോയിന്റ് നഷ്ടത്തിൽ 54,341ലും നിഫ്റ്റി 51 പോയിന്റ് താഴ്ന്ന് 16,226ലുമാണ് വ്യാപാരം ആരംഭിച്ചത്.

എച്ച്‌സിഎൽ ടെക്, എഷ്യൻ പെയിന്റ്‌സ്, ടാറ്റ കൺസ്യൂമർ പ്രൊഡക്ട്‌സ്, ടിസിഎസ്, ബജാജ് ഫിനാൻസ് തുടങ്ങിയവുടെ ഓഹരികളാണ് പ്രധാനമായും നഷ്ടത്തിലുള്ളത്. ഒഎൻജിസി, ഭാരതി എയർടെൽ, സൺ ഫാർമ, ടാറ്റ സ്റ്റീൽ, മഹീന്ദ്ര ആൻഡ് മഹീന്ദ്ര തുടങ്ങിയ ഓഹരികൾ നേട്ടത്തിലാണ്.

സെക്ടറൽ സൂചികകളിൽ നിഫ്റ്റി ബാങ്ക്, ധനകാര്യ സേവനം, എഫ്എംസിജി, ഐ.ടി തുടങ്ങിയവയാണ് നഷ്ടത്തിലുള്ളത്. ഓട്ടോ, മെറ്റൽ, ഫാർമ സൂചികകൾ നേട്ടത്തിലാണ്.

TAGS :

Next Story