Quantcast

സെയ്ഫ് അലി ഖാന് കുത്തേറ്റ സംഭവം: മൊഴികളിലും രേഖകളിലും വൈരുധ്യം

സെയ്ഫിന്റെ വീട്ടില്‍ നിന്നും ആശുപത്രിയിലേക്കുള്ള ദൂരം 15 മിനിറ്റ് മാത്രമാണ്

MediaOne Logo

Web Desk

  • Published:

    24 Jan 2025 12:30 PM IST

സെയ്ഫ് അലി ഖാന് കുത്തേറ്റ സംഭവം: മൊഴികളിലും രേഖകളിലും വൈരുധ്യം
X

മുംബൈ: നടന്‍ സെയ്ഫ് അലി ഖാന്‍ ആക്രമിക്കപ്പെട്ട സംഭവത്തില്‍ ഡോക്ടര്‍മാരുടെ മൊഴിയും ആശുപത്രി രേഖകളും തമ്മില്‍ പൊരുത്തക്കേടുകള്‍. പുലര്‍ച്ചെ 2.30ന് സെയ്ഫിന് കുത്തേറ്റു എന്നാണ് ആശുപത്രി രേഖയില്‍ പറുന്നത്. എന്നാല്‍ 4.11നാണ് സെയ്ഫിനെ ആശുപത്രിയില്‍ പ്രവേശിപ്പിക്കുന്നത്.

സെയ്ഫിന്റെ വീട്ടില്‍ നിന്നും ആശുപത്രിയിലേക്കുള്ള ദൂരം 15 മിനിറ്റ് മാത്രമാണ്. അതുകൊണ്ട് തന്നെ അത്രയും സമയം സെയ്ഫ് അലിഖാന്‍ എവിടെയായിരുന്നു എന്നും ഗുരതരമായ മുറിവുണ്ടായിരുന്നിട്ടും സെയ്ഫിനെ ആശുപത്രിയില്‍ എത്തിക്കാന്‍ ഇത്രയും താമസിച്ചത് എന്തുകൊണ്ടായിരിക്കും എന്നുമുള്ള ഗുരുതര ചോദ്യങ്ങളാണ് ഉയരുന്നത്.

സെയ്ഫിന്റെ എട്ടു വയസുള്ള മകനാണ് അദ്ദേഹത്തിനോടൊപ്പം ഓട്ടോറിക്ഷയില്‍ ആശുപത്രിയിലെത്തിയത് എന്നായിരുന്നു ഡോക്ടര്‍മാര്‍ നല്‍കിയ മൊഴി. എന്നാല്‍ ആശുപത്രി രേഖകളില്‍ അഫ്‌സല്‍ എന്ന സുഹൃത്താണ് അദ്ദേഹത്തെ ആശുപത്രിയില്‍ എത്തിച്ചത്. സെയ്ഫിന് ആറ് കുത്തേറ്റു എന്നായിരുന്നു ആദ്യം പറഞ്ഞിരുന്നത്. എന്നാല്‍ ആശുപത്രി രേഖകളില്‍ അഞ്ച് കുത്തേറ്റു എന്നാണ് രേഖപ്പെടുത്തിയിരിക്കുന്നത്.


TAGS :

Next Story