Quantcast

'അന്നന്നത്തെ ആഹാരത്തിന് വേണ്ടി വാർത്തകൾ സൃഷ്ടിക്കുകയാണ് '; ദുബൈയിലെ ചർച്ചാ വാർത്ത തള്ളി ശശി തരൂർ

കോൺഗ്രസുമായി എന്തെങ്കിലും പ്രശ്‌നമുണ്ടോയെന്ന ചോദ്യത്തോട് സമയം വരുമ്പോൾ സംസാരിക്കാമെന്നായിരുന്നു മറുപടി

MediaOne Logo

Web Desk

  • Published:

    27 Jan 2026 10:51 PM IST

അന്നന്നത്തെ ആഹാരത്തിന് വേണ്ടി വാർത്തകൾ സൃഷ്ടിക്കുകയാണ് ; ദുബൈയിലെ ചർച്ചാ വാർത്ത തള്ളി ശശി തരൂർ
X

ഡൽഹി: സിപിഎമ്മിലേക്ക് പോവുന്നതുമായി ബന്ധപ്പെട്ട് ദുബൈയിൽ വെച്ച് പ്രവാസി വ്യവസായിയുമായി ചർച്ച നടത്തി എന്ന വാർത്ത തള്ളി ശശി തരൂർ എംപി. 'അന്നന്നത്തെ ആഹാരത്തിന് വേണ്ടി വാർത്തകൾ സൃഷ്ടിക്കുകയാണ്. കോൺഗ്രസുമായി എന്തെങ്കിലും പ്രശ്‌നമുണ്ടോയെന്ന ചോദ്യത്തോട് സമയം വരുമ്പോൾ സംസാരിക്കാമെന്നായിരുന്നു മറുപടി. പറയാനുള്ളത് പാർട്ടി നേതൃത്വത്തോട് പറയും. ഇന്നത്തെ നയരൂപീകരണ യോഗത്തിൽ പങ്കെടുക്കാഞ്ഞത് അവർക്ഷണിച്ച സമയത്ത് സ്ഥലത്ത് ഇല്ലാത്തത് മൂലമാണ്. ഈ വിഷയത്തിൽ കൂടുതൽ പറയാനില്ല കൂടുതൽ പറഞ്ഞാൽ വീണ്ടും ചോദ്യങ്ങൾ വരും. പ്രതികരണത്തിന് ഇതല്ല സമയം ഇതല്ല അവസരം.

TAGS :

Next Story