Quantcast

ഹജ്ജ് തീർഥാടകർക്ക് ആശ്വാസം; രജിസ്ട്രേഷൻ റദ്ദാക്കിയ കേന്ദ്ര നടപടി സ്റ്റേ ചെയ്തതിൽ ഇടപെടാനില്ലെന്ന് സുപ്രിംകോടതി

തീർഥാടകരെ മാനസിക സമ്മർദ്ദമില്ലാതെ ഹജ്ജ് ചെയ്യാൻ അനുവദിക്കണമെന്നും സുപ്രീംകോടതി പറഞ്ഞു

MediaOne Logo

Web Desk

  • Updated:

    2023-06-19 10:46:35.0

Published:

19 Jun 2023 10:14 AM GMT

ഹജ്ജ് തീർഥാടകർക്ക് ആശ്വാസം; രജിസ്ട്രേഷൻ റദ്ദാക്കിയ കേന്ദ്ര നടപടി സ്റ്റേ ചെയ്തതിൽ ഇടപെടാനില്ലെന്ന് സുപ്രിംകോടതി
X

ന്യൂഡല്‍ഹി: ഹജ്ജ് ഗ്രൂപ്പുകളുടെ രജിസ്‌ട്രേഷൻ കേന്ദ്രം സസ്‌പെൻഡ് ചെയ്ത നടപടി ഡൽഹി ഹൈക്കോടതി സ്റ്റേ ചെയ്തതില്‍ ഇടപെടില്ലെന്ന് സുപ്രിംകോടതി. തീർഥാടകരെ മാനസിക സമ്മർദ്ദമില്ലാതെ ഹജ്ജ് ചെയ്യാൻ അനുവദിക്കണമെന്നും സുപ്രിംകോടതി പറഞ്ഞു. ഹൈക്കോടതി ജൂലൈ ഏഴിന് കേസ് പരിഗണിക്കുക്കുന്നുണ്ടെന്നും കോടതി കൂട്ടിച്ചേർത്തു.

പതിനേഴ് സ്വകാര്യ ഹജ്ജ് ഗ്രൂപ്പുകളുടെ രജിസ്‌ട്രേഷൻ സർട്ടിഫിക്കറ്റ് സസ്‌പെൻഡ് ചെയ്ത് ക്വാട്ട മരവിപ്പിച്ചിരുന്നു. ഇതിൽ കേരളത്തിൽനിന്നുള്ള 12 ഹജ്ജ് ഗ്രൂപ്പുകളിലായി 1,200 മലയാളികളും ഉൾപ്പെടുന്നു. ക്വാട്ട മരവിപ്പിച്ച നടപടി ഡൽഹി ഹൈക്കോടതി സ്റ്റേ ചെയ്തെങ്കിലും അതിനെതിരേ സർക്കാർ സുപ്രീംകോടതിയെ സമീപിച്ചതോടെയാണ് ഇവരുടെ യാത്ര അനിശ്ചിതത്വത്തിലായത്.

രജിസ്ട്രേഷനുവേണ്ടി വസ്തുതകൾ തെറ്റായി കാണിച്ചു എന്ന കാരണങ്ങൾ ഉൾപ്പെടെയുള്ള ചൂണ്ടിക്കാണിച്ചായിരുന്നു. കേന്ദ്ര നടപടി.. എന്നാൽ, ഇതു സ്റ്റേ ചെയ്ത ഡല്‍ഹി ഹൈക്കോടതി, മെയ് 25-ന് ഇറക്കിയ ഹജ്ജ് ക്വാട്ടയിൽ ഉൾപ്പെട്ടവരെ പോകാൻ അനുവദിക്കണമെന്ന് ഉത്തരവിട്ടു. തീർഥാടകരെ ബുദ്ധിമുട്ടിക്കരുതെന്നും പരാതിക്കാരായ ഹജ്ജ് ഗ്രൂപ്പുകൾക്കെതിരായ അന്വേഷണം സർക്കാരിന് തുടരാമെന്നും വ്യക്തമാക്കിയിരുന്നു.

TAGS :

Next Story