Quantcast

ഹലാൽ ഉൽപ്പന്നങ്ങൾക്ക് നിരോധനം; യു.പി സർക്കാറിന് സുപ്രിംകോടതി നോട്ടീസ്

നിരോധനത്തെ ചോദ്യം ചെയ്തുള്ള ഹരജിയിലാണ് സുപ്രിംകോടതി നോട്ടീസ് അയച്ചത്

MediaOne Logo

Web Desk

  • Published:

    5 Jan 2024 10:46 AM GMT

UP government ,halal-certified products ,Halal-Certified Food Products,halal certification ban,ഹലാല്‍ നിരോധനം,യു.പി സര്‍ക്കാര്‍,യോഗി സര്‍ക്കാറിന് നോട്ടീസ്,യു.പി ഹലാല്‍ നിരോധനം
X

ന്യൂഡല്‍ഹി: ഹലാൽ ടാഗുള്ള ഉൽപ്പന്നങ്ങൾക്ക് നിരോധനം ഏർപ്പെടുത്തിയ നടപടിയിൽ ഉത്തർ പ്രദേശ് സർക്കാറിന് സുപ്രിംകോടതി നോട്ടീസ് അയച്ചു. നിരോധനത്തെ ചോദ്യം ചെയ്തുള്ള ഹരജിയിലാണ് സുപ്രിംകോടതി നോട്ടീസ് അയച്ചത്. ജസ്റ്റിസുമാരായ ബി ആർ ഗവായ്, സന്ദീപ് മേത്ത എന്നിവരടങ്ങിയ ബെഞ്ചാണ് യുപി സർക്കാരിന് നോട്ടീസ് അയച്ചത്.എന്നാൽ സർക്കാർ തീരുമാനത്തിൽ അടിയന്തരമായി ഇടപെടാൻ സുപ്രിം കോടതി വിസമ്മതിച്ചു.

ഹലാൽ സർട്ടിഫൈഡ് ഭക്ഷ്യോൽപ്പന്നങ്ങളുടെ നിർമാണം, സംഭരണം, വിതരണം, വിൽപ്പന എന്നിവ പൊതുജനാരോഗ്യം മുൻനിർത്തി നിരോധിച്ചെന്നായിരുന്നു യു.പി സര്‍ക്കാറിന്‍റെ ഉത്തരവ്. ഇതുപ്രകാരം ഹലാൽ ടാഗോടെ ഇറച്ചി, പാൽ ഉൽപ്പന്നങ്ങൾ, പഞ്ചസാര, ബേക്കറി ഉൽപ്പന്നങ്ങൾ മുതലായവ നിർമിക്കുകയോ വിൽക്കുകയോ ചെയ്യരുത്. നവംബര്‍ 18 നാണ് നിരോധനം ഏര്‍പ്പെടുത്തിയത്.

ഈ നിരോധനത്തെ ചോദ്യം ചെയ്താണ് ഹലാൽ ഇന്ത്യ പ്രൈവറ്റ് ലിമിറ്റഡ് എന്ന കമ്പനി സുപ്രിംകോടതിയെ സമീപിച്ചത്. നിരോധനം രാജ്യവ്യാപകമായ പ്രത്യാഘാതങ്ങളുണ്ടാക്കുമെന്നും അത് മതവിശ്വാസവുമായി ബന്ധപ്പെട്ട വിഷയമാണെന്നും ഹരജിക്കാർ ചൂണ്ടിക്കാട്ടിയിരുന്നു. ഹരജിയിൽ ഇടക്കാല ഉത്തരവുകളിടാൻ സുപ്രിംകോടതി വിസമ്മതിച്ചു.

TAGS :

Next Story