Quantcast

കേണൽ സോഫിയ ഖുറേഷിക്കെതിരായ വിദ്വേഷ പരാമർശം: എഫ്‌ഐആർ റദ്ദാക്കണമെന്ന മധ്യപ്രദേശ് മന്ത്രിയുടെ ഹരജി ഇന്ന് സുപ്രിംകോടതിയില്‍

ഹൈക്കോടതി ഉത്തരവിനെതിരെയാണ് വിജയ് ഷാ സുപ്രിംകോടതിയെ സമീപിച്ചത്

MediaOne Logo

Web Desk

  • Published:

    19 May 2025 6:47 AM IST

കേണൽ സോഫിയ ഖുറേഷിക്കെതിരായ വിദ്വേഷ പരാമർശം: എഫ്‌ഐആർ റദ്ദാക്കണമെന്ന മധ്യപ്രദേശ് മന്ത്രിയുടെ ഹരജി  ഇന്ന് സുപ്രിംകോടതിയില്‍
X

ന്യൂഡല്‍ഹി: കേണൽ സോഫിയ ഖുറേഷിക്കെതിരായ വിദ്വേഷ പരാമർശത്തിൽ തനിക്കെതിരെയുള്ള എഫ്‌ഐആർ റദ്ദാക്കണമെന്ന് മധ്യപ്രദേശ് മന്ത്രി വിജയ് ഷായുടെ ഹരജി സുപ്രിംകോടതി ഇന്ന് പരിഗണിക്കും. ഹൈക്കോടതി ഉത്തരവിനെതിരെയാണ് വിജയ് ഷാ സുപ്രിംകോടതിയെ സമീപിച്ചത്.

ജസ്റ്റിസുമാരായ സൂര്യകാന്ത്, എൻ കോടീശ്വർ സിംഗ് എന്നിവരടങ്ങുന്ന ബെഞ്ചാണ് ഹരജി പരിഗണിക്കുക.കഴിഞ്ഞ തവണ കേസ് പരിഗണിച്ച ചീഫ് ജസ്റ്റിസ് മന്ത്രിയെ രൂക്ഷമായി വിമർശിച്ചിരുന്നു.വിജയ് ഷായുടെ പരാമർശം അംഗീകരിക്കാനാകില്ലെന്നും ഭരണഘടനാ പദവി വഹിക്കുന്നവർ സംസാരത്തിൽ മിതത്വം പാലിക്കണമെന്നും ചീഫ് ജസ്റ്റിസ് പറഞ്ഞിരുന്നു. ഹൈക്കോടതി നിർദ്ദേശപ്രകാരമാണ് പൊലീസ് എഫ് ഐ ആർ രജിസ്റ്റർ ചെയ്തത്.

TAGS :

Next Story