Quantcast

ഉത്തരാഖണ്ഡിലെ മേഘവിസ്‌ഫോടനം: 43 പേരെ കൂടി കണ്ടെത്താനുണ്ടെന്ന് സര്‍ക്കാര്‍

കാണാതായ 29 നേപ്പാള്‍ സ്വദേശികളായ തൊഴിലാളികളില്‍ അഞ്ച് പേരെ കണ്ടെത്തി

MediaOne Logo

Web Desk

  • Published:

    13 Aug 2025 7:38 AM IST

ഉത്തരാഖണ്ഡിലെ മേഘവിസ്‌ഫോടനം: 43 പേരെ കൂടി കണ്ടെത്താനുണ്ടെന്ന് സര്‍ക്കാര്‍
X

ന്യൂഡല്‍ഹി: ഉത്തരാഖണ്ഡിലെ ധരാലിയിലുണ്ടായ മേഘവിസ്‌ഫോടനത്തിലും മണ്ണിടിച്ചിലിലും 43 പേരെ കൂടി കണ്ടെത്താനുണ്ടെന്ന് സംസ്ഥാന സര്‍ക്കാര്‍ അറിയിച്ചു. ഇതില്‍ 9 പേര്‍ സൈനികരാണ്. എട്ട് പേര്‍ ധരാലി ഗ്രാമത്തില്‍ നിന്നുള്ളവരാണ്.

അഞ്ച് പേര്‍ സമീപ ഗ്രാമപ്രദേശങ്ങളില്‍ നിന്നുള്ളവരുമാണ് എന്നുമാണ് വിവരം. ഇവരെ കൂടാതെ കാണാതായ 29 നേപ്പാള്‍ സ്വദേശികളായ തൊഴിലാളികളില്‍ അഞ്ച് പേരെ കണ്ടെത്തി.

ബാക്കിയുള്ള 24 പേര്‍ക്കായുള്ള തെരച്ചില്‍ തുടരുകയാണ്. കഴിഞ്ഞ രണ്ട് ദിവസമായി ഉത്തരാഖണ്ഡില്‍ കാലാവസ്ഥ മോശമായതിനെ തുടര്‍ന്ന് ധരാലിയില്‍ വ്യോമ മാര്‍ഗ്ഗമുള്ള രക്ഷാപ്രവര്‍ത്തനം ഇടക് നിര്‍ത്തിവെക്കുന്നുണ്ട്.

TAGS :

Next Story