Quantcast

പി.എഫ്.ഐ നിരോധനം അപ്രഖ്യാപിത അടിയന്തരാവസ്ഥയുടെ ഭാഗമെന്ന് എസ്.ഡി.പി.ഐ

സംഘടനാ സ്വാതന്ത്ര്യം ഭരണകൂടം അടിച്ചമർത്തുന്നുവെന്നും എസ്.ഡി.പി.ഐ ദേശീയ പ്രസിഡന്‍റ് എം.കെ ഫൈസി പ്രസ്താവനയിൽ പറഞ്ഞു

MediaOne Logo

Web Desk

  • Updated:

    2022-09-28 05:01:13.0

Published:

28 Sept 2022 10:15 AM IST

പി.എഫ്.ഐ നിരോധനം  അപ്രഖ്യാപിത അടിയന്തരാവസ്ഥയുടെ ഭാഗമെന്ന് എസ്.ഡി.പി.ഐ
X

ഡല്‍ഹി: പോപ്പുലർഫ്രണ്ടിനും അനുബന്ധ സംഘടനകൾക്കുമേർപ്പെടുത്തിയ നിരോധനം അപ്രഖ്യാപിത അടിയന്തരാവസ്ഥയുടെ ഭാഗമാണെന്ന് എസ്.ഡി.പി.ഐ . ഭരണഘടന നൽകുന്ന അവകാശങ്ങൾ ഇല്ലാതാക്കുന്നുവെന്നും സംഘടനാ സ്വാതന്ത്ര്യം ഭരണകൂടം അടിച്ചമർത്തുന്നുവെന്നും എസ്.ഡി.പി.ഐ ദേശീയ പ്രസിഡന്‍റ് എം.കെ ഫൈസി പ്രസ്താവനയിൽ പറഞ്ഞു.

പ്രതിപക്ഷത്തെ നിശബ്ദമാക്കാൻ അന്വേഷണ ഏജൻസികളെ ദുരുപയോഗം ചെയ്യുന്നു. ഭരണഘടനാ മൂല്യങ്ങളും ജനാധിപത്യവും സംരക്ഷിക്കാൻ എല്ലാ മതേതര പാർട്ടികളും ബി.ജെ.പി നേതൃത്വം നൽകുന്ന ഏകാധിപത്യ ഭരണകൂടത്തിനെതിരെ ഒരുമിക്കണമെന്നും എസ്.ഡി.പി.ഐ ആവശ്യപ്പെട്ടു.


അതേസമയം എസ്.ഡി.പി.ഐയെയും നിരോധിക്കാനുള്ള നീക്കം നടക്കുന്നുണ്ടെന്ന റിപ്പോര്‍ട്ടുകളും പുറത്തുവരുന്നുണ്ട്. രാഷ്ട്രീയ പാർട്ടി ആയതിനാൽ കേന്ദ്ര സർക്കാർ തെരഞ്ഞെടുപ്പ് കമ്മീഷനോട് നിലപാട് തേടിയതായാണ് റിപ്പോർട്ട്.

അഞ്ചു വര്‍ഷത്തെക്കാണ് രാജ്യത്ത് പോപുലര്‍ ഫ്രണ്ടിനെ നിരോധിച്ചിരിക്കുന്നത്. രാജ്യസുരക്ഷയ്ക്ക് ഭീഷണി ഉയർത്തി, ഭിന്നിപ്പുണ്ടാക്കാൻ ശ്രമിച്ചു , ഐ.എസ് പോലുള്ള ഭീകരവാദ സംഘടനകളുമായി ബന്ധം പുലർത്തി , വിദേശ ഫണ്ട് സ്വീകരിച്ചു ഉൾപ്പെടെയുള്ള കാരണങ്ങൾ ചൂണ്ടിക്കാട്ടിയാണ് കേന്ദ്ര സർക്കാരിന്‍റെ നടപടി. കേരളത്തിലെ കൈവെട്ട് കേസ് , അഭിമന്യു , സഞ്ജിത്ത് കൊലപാതകങ്ങൾ എന്നിവയെ കുറിച്ചും നിരോധന ഉത്തരവിൽ പരാമർശമുണ്ട്. യു.പി , ഗുജറാത്ത്, കർണാടക സർക്കാരുകളുടെ ശിപാർശ കൂടി പരിഗണിച്ചാണ് തീരുമാനം . കാമ്പസ് ഫ്രണ്ട് , റിഹാബ് ഫൌണ്ടേഷൻ ഉൾപ്പെടെ പി.എഫ്.ഐ അനുബന്ധ സംഘടനകൾക്കും നിരോധനം ബാധകമാകും.

TAGS :

Next Story