അമേരിക്കയിൽ നിന്നുള്ള ഇന്ത്യൻ കുടിയേറ്റക്കാരുമായുള്ള രണ്ടാം വിമാനം ഇന്ന് എത്തും
119 പേരാണ് വിമാനത്തിലുണ്ടാവുക എന്നാണ് വിവരം
ന്യൂ ഡൽഹി: അനധികൃത കുടിയേറ്റക്കാരുമായി അമേരിക്കയിൽ നിന്നുള്ള രണ്ടാമത്തെ വിമാനം ഇന്നെത്തും. 119 പേരാണ് വിമാനത്തിലുണ്ടാവുക എന്നാണ് വിവരം. അമൃത്സറിലെ ശ്രീ ഗുരുരാംദാസ്ജി അന്തർദേശീയ വിമാനതാവളത്തിലാവും വിമാനം ഇറങ്ങുക.
ആദ്യവിമാനത്തിൽ ഇന്ത്യക്കാരെ ചങ്ങലക്കിട്ട് കൊണ്ടുവന്നത് വലിയ വിവാദമായിരുന്നു. രണ്ടാമത്തെ വിമാനവും പഞ്ചാബിൽ ഇറക്കുന്നതിൽ സംസ്ഥാനസർക്കാർ കേന്ദ്രത്തെ പ്രതിഷേധം അറിയിച്ചിരുന്നു.
കഴിഞ്ഞ മാസമാണ് അമേരിക്കയിൽ നിന്നും പുറത്താക്കിയ അനധികൃത കുടിയേറ്റക്കാരുമായി ആദ്യ വിമാനം പഞ്ചാബിലെ അമൃത്സറിൽ ഇറങ്ങിയത്. യുഎസ് സൈനിക വിമാനം സി-17 ആണ് അമൃത്സറിലെ ശ്രീ ഗുരുരാംദാസ്ജി അന്തർദേശീയ വിമാനതാവളത്തിൽ ഇറങ്ങിയത്. 25 സ്ത്രീകളും 10 കുട്ടികളുമുൾപ്പെടെ 100 അനധികൃത ഇന്ത്യൻ കുടിയേറ്റക്കാരാണ് വിമാനത്തിലുണ്ടായിരുന്നത്.
അതേസമയം, യുഎസ് സന്ദർശനം കഴിഞ്ഞ് പ്രധാനമന്ത്രി നരേന്ദ്ര മോദി ഇന്ത്യയിൽ തിരിച്ചെത്തി.
Adjust Story Font
16

