Quantcast

മുതിർന്ന സി.പി.എം നേതാവ് എൻ.ശങ്കരയ്യ അന്തരിച്ചു

102 വയസായിരുന്നു. സി.പി.ഐ ദേശീയ കൗണ്‍സിലില്‍ നിന്നിറങ്ങി പോന്ന് സി.പി.എം രൂപീകരിച്ച 32 പേരില്‍ ഒരാളായിരുന്നു.

MediaOne Logo

Web Desk

  • Updated:

    2023-11-15 05:53:14.0

Published:

15 Nov 2023 10:39 AM IST

മുതിർന്ന സി.പി.എം നേതാവ് എൻ.ശങ്കരയ്യ അന്തരിച്ചു
X

ചെന്നൈ: മുതിർന്ന കമ്മ്യൂണിസ്റ്റ് നേതാവ് എൻ. ശങ്കരയ്യ അന്തരിച്ചു. ചെന്നൈയിലായിരുന്നു അന്ത്യം. 102 വയസായിരുന്നു. സി.പി.ഐ ദേശീയ കൗണ്‍സിലില്‍ നിന്നിറങ്ങി പോന്ന് സി.പി.എം രൂപീകരിച്ച 32 പേരില്‍ ഒരാളായിരുന്നു.

സി.പി.എം ജനറൽ സെക്രട്ടി, ഓൾ ഇന്ത്യ കിസാൻ സഭ അധ്യക്ഷൻ, സി.പി.എം കേന്ദ്രകമ്മിറ്റി അംഗം എന്നീ നിലകളിൽ പ്രവർത്തിച്ചിട്ടുണ്ട്. പനിയും ശ്വാസതടസ്സവുംമൂലം തിങ്കളാഴ്ച രാവിലെയാണ് അദ്ദേഹത്തെ ചെന്നൈയിലെ അപ്പോളോ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്.

പ്രായാധിക്യത്തെത്തുടർന്ന് കുറച്ചുവർഷങ്ങളായി സജീവരാഷ്ട്രീയത്തിൽനിന്ന് വിട്ടുനിൽക്കുകയായിരുന്നു.

TAGS :

Next Story