യുദ്ധത്തില്‍ തകര്‍ന്ന് ഓഹരി വിപണിയും; സെൻസെക്സിൽ 1601 പോയിന്‍റ് ഇടിവ്

2.75 ശതമാനത്തിന്‍റെ കുറവാണ് നിഫ്റ്റിയിൽ രേഖപ്പെടുത്തിയത്

MediaOne Logo

Web Desk

  • Updated:

    2022-03-07 10:13:34.0

Published:

7 March 2022 8:10 AM GMT

യുദ്ധത്തില്‍ തകര്‍ന്ന് ഓഹരി വിപണിയും; സെൻസെക്സിൽ 1601 പോയിന്‍റ് ഇടിവ്
X

യുക്രൈൻ-റഷ്യ യുദ്ധത്തെ തുടർന്ന് രാജ്യത്തെ ഓഹരി വിപണിയിലും ഇടിവ്. സെൻസെക്സിൽ 1601 പോയിന്‍റ് ഇടിവാണ് രേഖപ്പെടുത്തിയത്. നിഫ്റ്റി 15,798ലേക്ക് താഴ്ന്നു. 2.75 ശതമാനത്തിന്‍റെ കുറവാണ് നിഫ്റ്റിയിൽ രേഖപ്പെടുത്തിയത്. ഏഷ്യൻ ഓഹരികൾക്കെല്ലാം നാല് ശതമാനത്തോളം ഇടിവ് സംഭവിച്ചിട്ടുണ്ട്. തുടർച്ചയായ അഞ്ചാം ദിവസവും ഓഹരി വിപണിയിൽ ഉണ്ടായ ഇടിവ് ചെറുകിട നിക്ഷേപകരെ ആണ് ബാധിച്ചിരിക്കുന്നത്. എന്നാല്‍ ഇത് തുടർന്നാൽ സ്ഥിതി കൂടുതൽ സങ്കീർണമാകുമെന്നാണ് വിദഗ്ധര്‍ വിലയിരുത്തുന്നത്.

അന്താരാഷ്ട്ര വിപണിയിൽ എണ്ണവിലയും കുതിച്ചുയർന്നു. ഇന്ത്യയിൽ പെട്രോൾ, ഡീസൽ വില 15 മുതൽ 22 രൂപ വരെ വർധിച്ചേക്കാമെന്നാണ് വിലയിരുത്തൽ. നിയമസഭാ തെരഞ്ഞെടുപ്പ് ഇന്ന് അവസാനിക്കുന്ന സാഹചര്യത്തിൽ നാളെ മുതൽ പെട്രോളിയം ഉൽപന്നങ്ങൾക്ക് വില വർധിക്കും. സ്വർണ വിലയും ഉയർന്നു.

ജനുവരി ഒന്നിന് 89 ഡോളറായിരുന്നു ഒരു ബാരൽ ക്രൂഡോയിലിന്‍റെ വില. ഫെബ്രുവരി 22ന് ഇത് 100 ഡോളറായി ഉയർന്നു. 2008ന് ശേഷം ഇതാദ്യമായാണ് ഒരു ബാരൽ ക്രൂഡ് ഓയിലിന് 130 ഡോളറിൽ കൂടുതൽ വില വരുന്നത്. നിലവിൽ 130 ഡോളറിന് മുകളിലേക്ക് ക്രൂഡോയിൽ വില എത്തുമ്പോൾ രാജ്യത്ത് 15 രൂപ മുതൽ മുതൽ 22 രൂപ വരെ പെട്രോൾ ഡീസൽ വില വർധിച്ചേക്കാം. മാർച്ച് 16ന് മുൻപ് 12 രൂപയിലേറെ വില വർധിപ്പിക്കണം എന്നാണ് പമ്പ് ഉടമകളുടെ ആവശ്യം. അഞ്ച് സംസ്ഥാനങ്ങളിലെയും തെരഞ്ഞെടുപ്പ് അവസാനിച്ച സാഹചര്യത്തിൽ നാളെ മുതൽ ഇന്ധന വില വർധനവ് രാജ്യത്ത് ഉണ്ടാകുമെന്നാണ് സാമ്പത്തിക വിദഗ്ധർ വിലയിരുത്തുന്നത്. ഉപയോഗിക്കുന്ന ആകെ എണ്ണയിൽ 85 ശതമാനവും ഇറക്കുമതി ചെയ്യുന്ന രാജ്യമാണ് ഇന്ത്യ. യുക്രൈനിൽ യുദ്ധം തുടരുന്ന സാഹചര്യത്തിൽ റഷ്യയിൽ നിന്നുള്ള ക്രൂഡോയിൽ ലഭ്യത കുറയുന്നതാണ് അന്താരാഷ്ട്ര വിപണിയിലെ ഈ പ്രതിഫലനത്തിന് കാരണം. ഇന്ത്യയുടെ കൺസ്യൂമർ പ്രൈസ് ഇൻഡക്സിലും ഇന്ധനവില വർധന പ്രതിഫലിക്കുമെന്നും ഇത് രാജ്യത്ത് രൂക്ഷമായ വിലക്കയറ്റം സൃഷ്ടിക്കുമെന്നും സാമ്പത്തിക വിദഗ്ധ ഡോ. മേരി ജോർജ് പറഞ്ഞു.


റഷ്യ-യുക്രൈന്‍ യുദ്ധത്തെ തുടർന്ന് സ്വർണവിലയും കുതിച്ചുയരുകയാണ്. ഒരു ഔൺസ് സ്വർണത്തിന് 2000 ഡോളർ ആണ് വർധിച്ചത്. ഇതിന്‍റെ ഭാഗമായി രാജ്യത്തും സ്വർണവിലയിൽ മാറ്റമുണ്ടായി. സ്വർണം ഒരു ഗ്രാമിന് 100 വർധിച്ച് 4,940 ആയപ്പോൾ, 39,520 രൂപയാണ് ഒരു പവൻ സ്വർണത്തിന് ഇന്നത്തെ വില.


TAGS :

Next Story