Quantcast

മമതയുടെ ആവശ്യം സുപ്രിംകോടതി തള്ളി; കേന്ദ്രസേന ബംഗാളിലേക്ക്

തദ്ദേശ തെരഞ്ഞെടുപ്പ് നടക്കാനിരിക്കെ അക്രമം വ്യാപകമായതിനെ തുടർന്നാണ് നടപടി

MediaOne Logo

Web Desk

  • Published:

    20 Jun 2023 7:45 AM GMT

Setback for Mamata Banerjee govt in SC over using Central forces for panchayat polls
X

കൊല്‍ക്കത്ത: പശ്ചിമ ബംഗാളിലേക്ക് കേന്ദ്രസേന വേണ്ട എന്ന മുഖ്യമന്ത്രി മമത ബാനർജിയുടെ ആവശ്യം സുപ്രിംകോടതി തള്ളി. തദ്ദേശ തെരഞ്ഞെടുപ്പിൽ അക്രമം വ്യാപകമായതിനെ തുടർന്നാണ് നടപടി. ബംഗാളിലേക്ക് കേന്ദ്ര സേനയെ നിയോഗിക്കണമെന്ന കൊൽക്കത്ത ഹൈക്കോടതി വിധി സുപ്രിംകോടതി ശരിവച്ചു. ഹൈക്കോടതി ഉത്തരവിനെതിരായ സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മീഷന്‍റെ അപ്പീൽ സുപ്രീംകോടതി തള്ളി.

അതേസമയം ബംഗാളിൽ സംഘർഷങ്ങളെ ചൊല്ലി ഗവർണർ - സർക്കാർ പോര് അതീവ രൂക്ഷമായി. ഗവർണർ സി.വി ആനന്ദ ബോസ് ബി.ജെ.പി പ്രതിനിധിയെ പോലെ പ്രവർത്തിക്കുന്നുവെന്ന് തൃണമൂൽ കോൺഗ്രസ് ആരോപിച്ചു. തെരഞ്ഞെടുപ്പ് പ്രഖ്യാപിച്ചതിന് പിന്നാലെയുണ്ടായ സംഘർഷങ്ങളിൽ ആറു പേരാണ് ഇതുവരെ കൊല്ലപ്പെട്ടത്. ഹൈക്കോടതി ഉത്തരവ് പാലിച്ചില്ലെന്ന് കാട്ടി ബംഗാള്‍ തെരഞ്ഞെടുപ്പ് കമ്മീഷനെതിരെ ബി.ജെ.പി കൊല്‍ക്കത്ത ഹൈക്കോടതിയില്‍ കോടതിയലക്ഷ്യ ഹരജി ഫയല്‍ ചെയ്തു.

Summary- Supreme Court of India upholds Calcutta High Court order to deploy Central Armed Forces across the state for conduct of Panchayat Elections

TAGS :

Next Story