ഗുജറാത്തിൽ റോപ്പ് വെ തകർന്ന് ആറ് മരണം
ക്ഷേത്രത്തിലേക്ക് നിർമാണ സാമഗ്രികൾ എത്തിക്കുന്ന റോപ്പ് വെയാണ് തകർന്നത്

ന്യൂഡൽഹി: ഗുജറാത്തിൽ റോപ്പ് വെ തകർന്ന് ആറുമരണം. പഞ്ച് മഹൽ ജില്ലയിലാണ് അപകടം. ക്ഷേത്രത്തിലേക്ക് നിർമാണ സാമഗ്രികൾ എത്തിക്കുന്ന റോപ്പ് വെയാണ് തകർന്നത്. ഇന്ന് വൈകീട്ട് മൂന്നുമണിയോടെയാണ് സംഭവം.
നിർമാണത്തൊഴിലാളികളാണ് അപകടത്തിൽ മരിച്ചത്. യാത്രക്കാർക്ക് സഞ്ചരിക്കാനും ചരക്ക് കൊണ്ടുപോകാനും രണ്ട് റോപ്പ് വെയാണ് ഉള്ളത്. ഇതിൽ ചരക്കുമായി ആറ് ജീവനക്കാർ സഞ്ചരിച്ചിരുന്ന ബോഗിയാണ് പൊട്ടി വീണത്. സംഭവത്തിൽ അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
Next Story
Adjust Story Font
16

