Quantcast

വിവാഹ പന്തലിൽ വൻ തീപിടിത്തം; മൂന്ന് കുട്ടികളടക്കം ആറ് പേർക്ക് ദാരുണാന്ത്യം

തീപിടിത്തത്തിൽ മൂന്ന് പശുക്കളും ചത്തതായി പൊലീസ് അറിയിച്ചു.

MediaOne Logo

Web Desk

  • Published:

    26 April 2024 12:58 PM IST

Six including 3 kids, dead as wedding tent catches fire in Bihar
X

പട്ന: ബീഹാറിലെ ദർഭംഗയിൽ വിവാഹ പന്തലിലുണ്ടായ വൻ തീപിടിത്തത്തിൽ മൂന്ന് കുട്ടികളടക്കം ആറ് പേർക്ക് ദാരുണാന്ത്യം. നഗരത്തിലെ ബഹേറ ഏരിയയിലെ അലിനഗറിൽ വ്യാഴാഴ്ച രാത്രി 11.15ഓടെയാണ് സംഭവം.

സുനിൽ പാസ്വാൻ (26), ലീലാദേവി (23), കാഞ്ചൻ ദേവി (26), സിദ്ധാന്ത് കുമാർ (4), ശശാങ്ക് കുമാർ (3), സാക്ഷി കുമാരി (5) എന്നിവരാണ് മരിച്ചത്.

പടക്കം പൊട്ടിക്കുന്നതിനിടെ ടെൻ്റിന് തീപിടിക്കുകയായിരുന്നെന്ന് ദൃക്‌സാക്ഷികളെ ഉദ്ധരിച്ച് വാർത്താ ഏജൻസിയായ പിടിഐ റിപ്പോർട്ട് ചെയ്തു.

കൂടാരത്തിനുള്ളിൽ സൂക്ഷിച്ചിരുന്ന ചില ജ്വലന വസ്തുക്കളാണ് തീ അതിവേഗം പടരാൻ കാരണമായതെന്നാണ് പൊലീസ് കരുതുന്നത്. തീപിടിത്തത്തിൽ മൂന്ന് പശുക്കളും ചത്തതായി പൊലീസ് അറിയിച്ചു.

TAGS :

Next Story