Quantcast

യു.പിയിൽ വസ്തു തർക്കത്തെ തുടർന്ന് ആറുപേരെ വെടിവെച്ചു കൊന്നു

ദേവരിയ ജില്ലയിലെ രണ്ടു കുടുംബങ്ങൾ തമ്മിലാണ് തർക്കമുണ്ടായത്.

MediaOne Logo

Web Desk

  • Updated:

    2023-10-02 08:50:13.0

Published:

2 Oct 2023 12:15 PM IST

Six people were shot dead following a property dispute in UP
X

ലഖ്‌നൗ: ഉത്തർപ്രദേശിൽ വസ്തു തർക്കത്തെ തുടർന്ന് ആറുപേരെ വെടിവെച്ചു കൊന്നു. ദേവരിയ ജില്ലയിലെ രണ്ടു കുടുംബങ്ങൾ തമ്മിലാണ് തർക്കമുണ്ടായത്. ഇന്ന് പുലർച്ചെയാണ് കൊലപാതകമുണ്ടായത്.

ഇരു കുടുംബങ്ങളും തമ്മിൽ ഏറെ നാളായി പ്രശ്‌നം നിലനിന്നിരുന്നു. ഇന്ന് പുലർച്ചെ ഇത് വലിയ സംഘർഷത്തിലേക്ക് വഴിമാറുകയായിരുന്നു. തുടർന്നുണ്ടായ വെടിവെപ്പിലാണ് ആറുപേർ കൊല്ലപ്പെട്ടത്. സംഘർഷം തുടരാൻ സാധ്യതയുണ്ടെന്ന റിപ്പോർട്ടിനെ തുടർന്ന് പ്രദേശത്ത് വൻ പൊലീസ് സംഘം നിലയുറപ്പിച്ചിട്ടുണ്ട്.

TAGS :

Next Story