ആറ് യൂട്യൂബ് ചാനലുകൾക്കു വിലക്കുമായി കേന്ദ്ര സർക്കാർ
കേന്ദ്ര വാർത്താ വിനിമയ മന്ത്രാലയത്തിന്റേതാണ് നടപടി

ന്യൂഡൽഹി: ആറ് യൂട്യൂബ് ചാനലുകൾക്ക് രാജ്യത്ത് വിലക്കേർപ്പെടുത്തി. ഖലിസ്താൻ അനുകൂല ഉള്ളടക്കങ്ങൾ പ്രചരിപ്പിക്കുന്നുവെന്ന് ആരോപിച്ചാണ് യൂട്യൂബ് ചാനലുകൾ കേന്ദ്രം പൂട്ടിച്ചത്. കേന്ദ്ര വിവര-വാർത്താ വിനിമയ മന്ത്രാലയം സെക്രട്ടറി അപൂർവ ചന്ദ്രയാണ് വാർത്ത പുറത്തുവിട്ടത്.
പഞ്ചാബിൽ അമൃത്പാൽ സിങ്ങിന്റെ നേതൃത്വത്തിൽ 'വാരിസ് പഞ്ചാബ്' പ്രക്ഷോഭത്തിനു പിന്നാലെയാണ് കേന്ദ്രത്തിന്റെ നടപടി. പഞ്ചാബി ഭാഷയിലുള്ള യൂട്യൂബ് ചാനലുകളാണ് പൂട്ടിയത്. വിദേശത്തുനിന്നാണ് ഇവ പ്രവർത്തിക്കുന്നതെന്ന് അപൂർവ ചന്ദ്ര അറിയിച്ചു.
നടപടി സ്വീകരിച്ച ചാനലുകളുടെ പേരുവിവരങ്ങൾ പുറത്തുവിട്ടിട്ടില്ല. പത്തു ദിവസം മുൻപാണ് ചാനലുകൾക്കെതിരെ നടപടി സ്വീകരിച്ചതെന്ന് കേന്ദ്ര വിവര-വാർത്താ വിനിമയ മന്ത്രാലയം അറിയിച്ചു. കേന്ദ്ര സർക്കാരിന്റെ ആവശ്യപ്രകാരം ചാനലുകൾക്കെതിരെ യൂട്യൂബ് നടപടി സ്വീകരിച്ചുകൊണ്ടിരിക്കുകയാണെന്നും മന്ത്രാലയം വക്താവ് അറിയിച്ചു. കൃത്രിമബുദ്ധിയും മറ്റ് അൽഗോരിതങ്ങളും ഉപയോഗിച്ച് അപകടകരമായ ഉള്ളടക്കമുള്ള ചാനലുകൾക്കെതിരെ നടപടി സ്വീകരിക്കാൻ സംവിധാനമുണ്ടാക്കണമെന്നും യൂട്യൂബിനോട് ആവശ്യപ്പെട്ടിട്ടുണ്ട്.
Summary: Narendra Modi Government blocks six YouTube channels alleging pro-Khalistan content
Adjust Story Font
16

