Quantcast

ഭൂപേഷ് ബാഗലിന്‍റെ വാര്‍ത്താസമ്മേളനത്തിനിടെ പാമ്പ്; വീഡിയോ

സംഭവത്തിന്‍റെ ദൃശ്യങ്ങള്‍ വൈറലായതോടെ നിരവധി പേരാണ് മുഖ്യമന്ത്രിയെ അഭിനന്ദിച്ചത്

MediaOne Logo

Web Desk

  • Published:

    21 Aug 2023 12:36 PM IST

Snake Appears
X

ഭൂപേഷ് ബാഗല്‍

ഛത്തീസ്ഗഡ്: ഛത്തീസ്ഗഡ് മുഖ്യമന്ത്രി ഭൂപേഷ് ബാഗേലിന്‍റെ വാർത്താ സമ്മേളനത്തിനിടെ പാമ്പിനെ കണ്ടത് പരിഭാന്ത്രി പടര്‍ത്തി. മുഖ്യമന്ത്രി മാധ്യമങ്ങളോട് സംസാരിക്കുന്നതിനിടെയാണ് പാമ്പ് പ്രത്യക്ഷപ്പെട്ടത്.പാമ്പിനെ കണ്ട് പരിഭ്രാന്തരായ മറ്റുള്ളവര്‍ അതിനെ ആക്രമിക്കുകയും കൊല്ലാൻ ശ്രമിക്കുകയും ചെയ്തു. എന്നാല്‍ ബാഗല്‍ അവരെ തടയുകയും അതിനെ വിട്ടയക്കാൻ ആവശ്യപ്പെടുകയും പാമ്പിനെ കൊല്ലരുതെന്ന് അഭ്യർഥിക്കുകയും ചെയ്തു.

സംഭവസ്ഥലത്ത് ഉണ്ടായിരുന്ന ആളുകൾ പരിഭ്രാന്തരായി പാമ്പിനെ കൊല്ലാൻ ശ്രമിച്ചപ്പോള്‍ അത് വിഷമില്ലാത്ത പാമ്പാണെന്നും ഉപദ്രവിക്കരുതെന്നും പറഞ്ഞ് ബാഗല്‍ അവരെ തടയുകയായിരുന്നു. സ്ഥലത്തുണ്ടായിരുന്ന ഉദ്യോഗസ്ഥരോട് ഒരു പ്ലാസ്റ്റിക് ബാഗ് കൊണ്ടുവന്ന് പാമ്പിനെ അതിൽ കയറ്റി മറ്റെവിടെയെങ്കിലും വിടാനും ഭൂപേഷ് ബാഗേൽ ആവശ്യപ്പെട്ടു. സംഭവത്തിന്‍റെ ദൃശ്യങ്ങള്‍ വൈറലായതോടെ നിരവധി പേരാണ് മുഖ്യമന്ത്രിയെ അഭിനന്ദിച്ചത്. പാമ്പിനെ കൊല്ലാതെ വിട്ടത് ബാഗലിന്‍റെ നല്ല മനസാണെന്നും നെറ്റിസണ്‍സ് പ്രതികരിച്ചു.

TAGS :

Next Story