Quantcast

കര്‍ണാടകയിലെ ബി.ജെ.പി ക്യാമ്പില്‍ മൂര്‍ഖന്‍ പാമ്പ്; വീഡിയോ

ബൊമ്മെ ക്യാമ്പിലേക്ക് വരുന്നതിനിടെയാണ് പാമ്പ് ഓഫീസിലെ മതില്‍ക്കെട്ടിനുള്ളില്‍ നിന്നും പാമ്പ് പുറത്തുവന്നത്

MediaOne Logo

Web Desk

  • Published:

    13 May 2023 10:39 AM IST

Snake Enters BJP Office
X

ബി.ജെ.പി ക്യാമ്പിലെത്തിയ പാമ്പ്

ബെംഗളൂരു: കര്‍ണാടകയില്‍ ബി.ജെ.പി തകര്‍ന്നടിഞ്ഞുകൊണ്ടിരിക്കുമ്പോള്‍ ഷിഗ്ഗോണ്‍ മണ്ഡലത്തിലെ ബി.ജെ.പിയുടെ ക്യാമ്പില്‍ ഒരു അപ്രതീക്ഷിത അതിഥിയെത്തി. ക്യാമ്പിലെത്തിയ മുഖ്യമന്ത്രി ബസവരാജ് ബൊമ്മെയെ സ്വീകരിച്ചത് ഈ അതിഥിയാണ്. ഒരു മൂര്‍ഖന്‍ പാമ്പായിരുന്നു ആ ക്ഷണിക്കാത്ത അതിഥി.

ബൊമ്മെ ക്യാമ്പിലേക്ക് വരുന്നതിനിടെയാണ് പാമ്പ് ഓഫീസിലെ മതില്‍ക്കെട്ടിനുള്ളില്‍ നിന്നും പാമ്പ് പുറത്തുവന്നത്. ഓഫീസ് വളപ്പിൽ കടന്നുകൂടിയ പാമ്പ് അവിടെയുണ്ടായിരുന്നവരിൽ ആശയക്കുഴപ്പം സൃഷ്ടിച്ചെങ്കിലും പിന്നീട് അതിനെ പിടികൂടി വിട്ടയച്ചു. ഇതിന്‍റെ വീഡിയോ സമൂഹമാധ്യമങ്ങളില്‍ വൈറലായിട്ടുണ്ട്.

സംസ്ഥാനം ഉറ്റുനോക്കുന്ന മണ്ഡലമാണ് ബസവരാജ് മത്സരിക്കുന്ന ഷിഗ്ഗോണ്‍ മണ്ഡലം. കോൺഗ്രസ് സ്ഥാനാർഥി യാസിർ അഹമ്മദ് ഖാൻ പത്താനും ബൊമ്മെയും തമ്മില്‍ കടുത്ത മത്സരമാണ് നടക്കുന്നത്. ബൊമ്മെയാണ് ഇവിടെ ലീഡ് ചെയ്യുന്നത്. തുടർച്ചയായി നാലാം തവണയാണ് ബൊമ്മെ ജനവിധി തേടുന്നത്.

TAGS :

Next Story