Quantcast

കടിച്ച പാമ്പിനെ പോക്കറ്റിലിട്ട് യുവാവ് ആശുപത്രിയിൽ; അരമണിക്കൂറിന് ശേഷം സംഭവിച്ചത്‌ ഇങ്ങനെ

ആശുപത്രിയിലെത്തിയവരുടെ സുരക്ഷയ്ക്ക് ഭീഷണിയാകുമെന്ന് പലരും പറഞ്ഞെങ്കിലും പാമ്പിനെ പുറത്തെടുക്കാന്‍ ഇയാള്‍ കൂട്ടാക്കിയിരുന്നില്ല

MediaOne Logo
കടിച്ച പാമ്പിനെ പോക്കറ്റിലിട്ട് യുവാവ് ആശുപത്രിയിൽ; അരമണിക്കൂറിന് ശേഷം സംഭവിച്ചത്‌ ഇങ്ങനെ
X

കടിച്ച പാമ്പിനെ എടുത്ത് പോക്കറ്റിലിട്ട് യുവാവ്, ആശുപത്രിക്ക് മുന്‍പില്‍ കാത്തിരുന്നത് അരമണിക്കൂര്‍; ശേഷം സംഭവിച്ചത്‌..

ചെന്നൈ: കടിച്ച പാമ്പിനെ പോക്കറ്റിലിട്ട് ആശുപത്രിക്ക് മുന്‍പില്‍ മണിക്കൂറുകളോളം കാത്തിരുന്ന് യുവാവ്. മധുര ജില്ലാ ആശുപത്രിക്ക് മുന്‍പിലാണ് ഒന്നരയടിയോളം നീളമുള്ള പാമ്പിനെ പോക്കലിട്ട് യുവാവ് കാത്തിരുന്നത്. ഇന്നലെ വൈകിട്ടാണ് സംഭവം.

39കാരനായ മധുര സ്വദേശി ദീപക്കിനാണ് കടിയേറ്റതെന്നാണ് പ്രാഥമിക വിവരം. ഓട്ടോ ഡ്രൈവറായ ഇയാള്‍ കടിയേറ്റതിന് തൊട്ടുപിന്നാലെ ചികിത്സക്കായി പാമ്പിനെയും പോക്കറ്റിലെടുത്ത് ആശുപത്രിയിലെത്തുകയായിരുന്നു. പാമ്പിനെ പോക്കറ്റിലിട്ട് ഒന്നും സംഭവിച്ചിട്ടില്ലാത്ത മട്ടില്‍ ആശുപത്രിക്ക് മുന്നിലിരിക്കുന്ന വിദ്വാന്റെ വീഡിയോ സമൂഹമാധ്യമങ്ങളില്‍ അതിവേഗം പ്രചരിച്ചുകൊണ്ടിരിക്കുകയാണ്.

വീഡിയോയില്‍, ആശുപത്രിക്ക് മുന്‍പില്‍ നില്‍ക്കുന്ന ഇയാളോട് എന്താണ് സംഭവിച്ചതെന്ന് ഒരാള്‍ ചോദിക്കുന്നുണ്ട്. തനിക്ക് പാമ്പ് കടിയേറ്റതായും അരമണിക്കൂറായി ഒരേ നില്‍പാണെന്നും ഇയാള്‍ മറുപടി നല്‍കി. എവിടെ നിന്നാണ് കടിയേറ്റതെന്ന് ചോദിച്ചതോടെ ചോദ്യകര്‍ത്താവിനെ ഞെട്ടിച്ചുകൊണ്ട് ജാക്കറ്റിനുള്ളില്‍ കയ്യിട്ട് പാമ്പിനെ പുറത്തെടുക്കുകയായിരുന്നു.

ഇതോടെ, ചുറ്റിലുമുള്ളവര്‍ പരിഭ്രാന്തരാകുകയും പല തരത്തിലുള്ള ചോദ്യങ്ങള്‍ ഉന്നയിക്കുകയും ചെയ്തു. ആശുപത്രിയിലെത്തിയവരുടെ സുരക്ഷയ്ക്ക് ഭീഷണിയാകുമെന്ന് പലരും പറഞ്ഞെങ്കിലും പാമ്പിനെ പുറത്തെടുക്കാന്‍ ഇയാള്‍ കൂട്ടാക്കിയില്ല. ഇതിന് പിന്നാലെ പൊലീസ് സ്ഥലത്തെത്തിയാണ് പാമ്പിനെ പുറത്തെടുത്തതെന്ന് ദൃക്‌സാക്ഷികള്‍ വ്യക്തമാക്കി.

വീഡിയോ സമൂഹമാധ്യമങ്ങളിലൂടെ വ്യാപകമായി പ്രചരിക്കപ്പെട്ടതിന് പിന്നാലെ വൈവിധ്യമാര്‍ന്ന കമന്റുകളുമായി നിരവധി പേരാണ് പോസ്റ്റിന് താഴെ ഒത്തുകൂടിയിരിക്കുന്നത്. അദ്ദേഹത്തെ കടിച്ചതിന് പിന്നാലെ അത് ചത്തുകാണുമെന്നും അതിനാലായിരിക്കും അയാള്‍ ധൈര്യസമേധം പോക്കറ്റിലിട്ടതെന്നുമാണ് ഒരാള്‍ കുറിച്ചത്.

തികച്ചും ബുദ്ധിപരമായ നീക്കമായിരുന്നു അതെന്നും ഏത് മറുമരുന്നാണ് ഉപയോഗിക്കേണ്ടതെന്ന് തീരുമാനിക്കാന്‍ പാമ്പിനെ നേരില്‍ കാണുന്നത് ഡോക്ടര്‍ക്ക് സഹായകരമാകുമെന്നായിരുന്നു മറ്റൊരാളുടെ അഭിപ്രായം. പാമ്പ് കടിയേറ്റയാളുടെയും ആശുപത്രിയിലെ രോഗികളുടെയും സുരക്ഷയെ കുറിച്ചുള്ള വേവലാതികളായിരുന്നു അധികപേരുടെയും ആശങ്ക.

വീഡിയോ: https://twitter.com/Benarasiyaa/status/2010963063269441878

TAGS :

Next Story