Quantcast

സീതയായി സായ് പല്ലവി, കാസ്റ്റിങ് പാളിയെന്ന് സോഷ്യല്‍ മീഡിയ; തെന്നിന്ത്യന്‍ താരത്തെ ഓര്‍ത്തെടുത്ത് ആരാധകര്‍

സീതയായി മറ്റാരെയെങ്കിലും കാസ്റ്റ് ചെയ്യാമായിരുന്നുവെന്ന് സോഷ്യല്‍ മീഡിയയിലെ ഒരു വിഭാഗം ആളുകള്‍

MediaOne Logo

Web Desk

  • Published:

    30 July 2026 7:14 PM IST

സീതയായി സായ് പല്ലവി, കാസ്റ്റിങ് പാളിയെന്ന് സോഷ്യല്‍ മീഡിയ; തെന്നിന്ത്യന്‍ താരത്തെ ഓര്‍ത്തെടുത്ത് ആരാധകര്‍
X

നിതേഷ് തിവാരിയുടെ സംവിധാനത്തില്‍ നവംബറില്‍ തിയേറ്ററുകളില്‍ എത്താനൊരുങ്ങുന്ന സിനിമയാണ് 'രാമായണ'. ബോളിവുഡ് താരമായ രണ്‍ബീര്‍ കപൂര്‍, തെന്നിന്ത്യന്‍ താരങ്ങളായ സായ് പല്ലവി, യഷ് എന്നിവര്‍ പ്രധാന കഥാപാത്രങ്ങളിലെത്തുന്ന സിനിമയുടെ ട്രെയ്ലറാണ് ഇപ്പോഴത്തെ ചര്‍ച്ചാവിഷയം.

സിനിമയുമായി ബന്ധപ്പെട്ട മറ്റു വീഡിയോകളും അടുത്തിടെ പുറത്തുവന്നിരുന്നു. സീതയായി സായ് പല്ലവിയെ കാസ്റ്റ് ചെയ്തതാണ് നിലവിലെ ചര്‍ച്ചയ്ക്ക് പിന്നിലെ കാരണം. സായ് പല്ലവിയെ ഒരുപാട് ഇഷ്ടമാണെന്നും എന്നാല്‍ സീതയായി മറ്റാരെയെങ്കിലും കാസ്റ്റ് ചെയ്യാമായിരുന്നു എന്നും സോഷ്യല്‍ മീഡിയയിലെ ഒരു വിഭാഗം ആളുകള്‍ പറയുന്നു.

കുറച്ചുകൂടി ഗൗരവമുള്ള ഒരാളെ തെരഞ്ഞെടുക്കാമായിരുന്നു എന്നാണ് ചിലരുടെ അഭിപ്രായം. പുതുമുഖങ്ങളെ പരീക്ഷിക്കാമായിരുന്നു. പക്ഷെ സിനിമ വിജയിക്കുമെന്നും മറ്റു ചിലര്‍ ചൂണ്ടിക്കാട്ടുന്നു.

മുന്‍ കാലങ്ങളില്‍ സീതയായി അഭിനയിച്ച നയന്‍താര, കൃതി സനോന്‍ എന്നിവരെ ഓര്‍ത്തെടുക്കുന്നവരും ഇക്കൂട്ടത്തിലുണ്ട്. ഇതിൽ ഭൂരിഭാഗം പേര്‍ക്കും പ്രിയപ്പെട്ടത് നയന്‍താര അവതരിപ്പിച്ച സീതയെയാണ്.

ബാപ്പുവിന്റെ സംവിധാനത്തില്‍ 2011ല്‍ പുറത്തിറങ്ങിയ 'ശ്രീ രാമ രാജ്യം' എന്ന തെലുഗു സിനിമയിലാണ് നയന്‍താര സീതയായി എത്തിയത്. ബാലയ്യയായിരുന്നു ശ്രീരാമനെ അവതരിപ്പിച്ചത്.

ജ്യോതിക, അനുഷ്‌ക ഷെട്ടി, സ്‌നേഹ, മമ്ത മോഹന്‍ദാസ് എന്നിവരെ പരിഗണിച്ചതിന് ശേഷമാണ് സിനിമയുടെ കാസ്റ്റിങ് ടീം നയന്‍താരയില്‍ എത്തിനിന്നത്.


നയന്‍താരയുടെ കരിയയിലെ തന്നെ മികച്ച സിനിമയായും ശ്രീ രാമ രാജ്യം മാറിയിരുന്നു. നിലവില്‍ നയന്‍താര അവതരിപ്പിച്ച സീതയേക്കാള്‍ മികച്ചതായി മാറാന്‍ സായ് പല്ലവിക്ക് സാധിക്കട്ടെ എന്നും ചിലര്‍ ആശംസിക്കുന്നുണ്ട്.

നയന്‍താരയ്ക്ക് പുറമെ വര്‍ഷങ്ങള്‍ക്ക് മുമ്പ് സിനിമകളിലും സീരിയലുകളിലും സീതയായി എത്തിയ അഭിനേത്രികളും ഇന്ന് ചര്‍ച്ച ചെയ്യപ്പെടുന്നുണ്ട്. മാത്രമല്ല, 'രാമായണ'ത്തില്‍ രാവണനായി എത്തുന്ന യഷിനെയും ശൂര്‍പണഖയെ അവതരിപ്പിക്കുന്ന രാകുല്‍ പ്രീത് സിങ്ങിനെയും ആരാധകര്‍ ഏറ്റെടുത്തിട്ടുണ്ട്.

TAGS :

Next Story